2010-09-24 18:45:28

മാര്‍പാപ്പയുടെ സ്പെയിനിലേയ്ക്കുള്ള
അപ്പസ്തോലിക സന്ദര്‍ശനം


24 സെപ്തംമ്പര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സ്പെയിനിലേയ്ക്കുള്ള അപ്പസ്തോലിക പര്യടനം നവംമ്പര്‍ 6, 7 തിയതികളിലെന്ന് വത്തിക്കാന്‍ വെളിപ്പെടുത്തി.
സ്പെയിനിലെ സന്തിയാഗോ കമ്പസ്തോലായിലുള്ള യാക്കോശ്ലീഹായുടെ വിഖ്യതമായ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ ജൂബിലിയോടനുബന്ധിച്ചാണ് മാര്‍പാപ്പയുടെ ഈ ദ്വിദിന അപ്പസ്തോലിക പര്യടമെന്ന്, പരിശുദ്ധസിംഹാനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി സെപ്തംമ്പര്‍ 24-ാം തിയതി, വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്കു നലികിയ ഒരു വിജ്ഞാപനത്തില്‍ അറിയിച്ചു. നവംമ്പര്‍ 6-ാം തിയതി ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 8.30-ന് റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്ന മാര്‍പാപ്പ, 11.30-ന് സ്പെയിനിലെ സാന്തിയാഗൊ വിമാനത്താവളത്തിലിറങ്ങും.
വിമാനത്താവളത്തിലെ ഔദ്യോഗിക ചടങ്ങുകള്‍ക്കുശേഷം, 1 മണിക്ക് കംമ്പോസ്തെല്ലായിലെ കത്തീദ്രല്‍ ദേവാലയും സന്ദര്‍ശിക്കുകയും ജനങ്ങളെ ഹ്രസ്വമായി അഭിസംബോധനചെയ്യുകയും ചെയ്യും. 6-ാം തിയതി ശനിയാഴ്ചത്തെ മുഖ്യ ഇനം, വൈകുന്നേരം 4.30-ന് മാര്‍പാപ്പ കമ്പോസ്തെല്ലായിലെ പൊതുവേദിയില്‍ വിശുദ്ധ യാക്കോശ്ലീഹായുടെ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ജൂബിലിയാഘോഷിച്ചുകൊണ്ടര്‍പ്പിക്കുന്ന സമൂഹദിവ്യബലിയാണ്. ദിവ്യബലി മദ്ധ്യേ മാര്‍പാപ്പ വചനപ്രഘോഷണം നടത്തും. ദിവ്യബലിക്കുശേഷം മാര്‍പാപ്പ ഞായറാഴ്ചത്തെ പരിപാടികള്‍ക്കായി വിമാനമാര്‍ഗ്ഗം ബാര്‍സലോണായിലേയ്ക്ക് യാത്രതിരിക്കും.
നവംമ്പര്‍ 7-ാം തിയതി, ഞായറാഴ്ച രാവിലെ 9.30-ന് മാര്‍പാപ്പ സ്പെയിനിലെ രാജ്ഞിയുമായി ബാര്‍സിലോണായിലെ തിരുക്കുടംമ്പ ദേവാലയത്തിന്‍റെ മ്യൂസിയം ഹാളില്‍വച്ച് കൂടിക്കാഴ്ച നടത്തും.
ഞായറാഴ്ചത്തെ മാര്‍പാപ്പയുടെ പ്രധാന പരിപാടി തിരുക്കുടുംമ്പ ദേവാലയത്തിന്‍റെ പുനഃപ്രതിഷ്ഠയും സമൂഹബലിയര്‍പ്പണവുമാണ്.
ദിവ്യബലിമദ്ധ്യേ വചനപ്രഘോഷണ നടത്തുന്ന മാര്‍പാപ്പ പുനരുദ്ധാരണം ചെയ്യപ്പെട്ട തിരുക്കുടുംമ്പത്തിന്‍റെ നാമത്തിലുള്ള പുരാതനദേവാലയത്തെ ബസിലിക്കയായി പ്രഖ്യാപിക്കും. വൈകുന്നേരം 5.15-നുള്ള ബാര്‍സലോണാ രൂപതാ സമൂഹ്യസേവന കേന്ദ്ര- സന്ദര്‍ശനം, മാര്‍പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിലെ അവസാന ഇനമാണ്. അവിടെ പാപ്പ ജനങ്ങളെ അഭിസംബോധന ചെയ്യും. 6.30-ന് ബാര്‍സിലോണാ അന്തര്‍ദേശീയ വിമാനത്താവളത്തില്‍വച്ചുള്ള ഔപചാരിക വിടവാങ്ങല്‍ച്ചടങ്ങിനുശേഷം മാര്‍പാപ്പ വിമാനമാര്‍ഗ്ഗം റോമിലേയക്കു മടങ്ങുകയും, രാത്രി 9-മണിക്ക് ചമ്പീനോ വിമാനത്താവളത്തിലിറങ്ങുന്ന പാപ്പ, റോഡുമാര്‍ഗ്ഗം വത്തിക്കാനിലെത്തിച്ചേരുമെന്ന്... വത്തിക്കാന്‍റെ റേഡിയോ-ടെലിവിഷന്‍ മാധ്യമങ്ങളുടെയും ഡയറക്ടര്‍-ജനറല്‍കൂടിയായ ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി വാര്‍ത്താവിജ്ഞാപനത്തിലൂടെ അറിയിച്ചു.







All the contents on this site are copyrighted ©.