2010-09-24 18:50:24

മാര്‍പാപ്പ
സ്കൂള്‍കുട്ടികളോടൊത്ത്


24 സെപ്തംമ്പര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി. മാര്‍പാപപ്പയുടെ വേനല്‍ക്കാല വസതിയായ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍വച്ച് സെപ്തംമ്പര്‍ 23-ാം തിയതി വ്യാഴാഴ്ചയാണ് സ്ഥലത്തെ സ്കൂള്‍കുട്ടികളുമിയുള്ള കൂടിക്കാഴ്ച നടന്നത്. 77 വര്‍ഷങ്ങള്‍ക്കുമുമ്പ്, ഏകദേശം 300 ഓളംപേര്‍ മാത്രമുണ്ടായിരുന്ന ഒരു ചെറു ഗ്രമാപ്രദേശത്തിലെ തന്‍റെ ബാല്യകാലം പാപ്പ കുട്ടികളുമായി പങ്കുവച്ചു.
അടിസ്ഥാനകാര്യങ്ങളായ എഴുത്തും വായനയും വിദ്യാലയത്തില്‍നിന്നു പഠിക്കുമ്പോള്‍, അതുവഴി വര്‍ത്തമാന-ഭൂത-ഭാവികാല അറിവിന്‍റെ ലോകം നമുക്ക് തുറന്നു കിട്ടുകയാണെന്നും പാപ്പ കുട്ടികളോടാഹ്വാനം ചെയ്തു.
വിദ്യാഭ്യസത്തിലൂടെ ലോകവിജ്ഞാനം നേടുമ്പോള്‍ ആത്മീയ വിജ്ഞാനത്തിനും പ്രാധാന്യം കൊടുക്കണമെന്നു പറഞ്ഞ മാര്‍പാപ്പ, ദൈവംനിവേഷിതരായ രചയിതാക്കള്‍ എഴുതിയ ബൈബിളിലൂടെ ദൈവം നമ്മോടു സംസാരിക്കുന്നുവെന്ന് കുട്ടികളെ ഉദ്ബോധിപ്പിച്ചു. വിദ്യാലയം നമുക്ക് അനേകം സ്നേഹിതരെ പ്രദാനംചെയ്യുമ്പോള്‍ ഏറ്റവും വലിയ സ്നേഹിതനും എല്ലാവരുടെയും സ്നേഹിതനുമായ ക്രിസ്തുവിനെ അറിയണമെന്നും, അവിടുന്ന് നമുക്ക് ജീവന്‍റെവഴി കാണിച്ചു തരുന്നുവെന്നും പറഞ്ഞ മാര്‍പാപ്പ കുട്ടികളുടെ സന്ദര്‍ശനത്തിനും സാന്നിദ്ധ്യത്തിനും പ്രത്യേകം നന്ദിപറഞ്ഞു.
 







All the contents on this site are copyrighted ©.