2010-09-24 18:56:08

ബ്രിട്ടണ്‍ സന്ദര്‍ശനം
വന്‍വിജയമെന്ന്


24 സെപ്തംമ്പര്‍ 2010
മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനം അനിതരസാധാരണമായ വിജയമായിരുന്നുവെന്ന്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോളസ്, ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മെത്രാന്‍ സംഘത്തിന്‍റെ ചെയര്‍മാന്‍ പ്രസ്താവിച്ചു. സെപ്തംമ്പര്‍ 16-മുതല്‍ 19-വരെ നീണ്ടുനിന്ന, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനം ഹൃദ്യവും ആവേശപൂര്‍ണ്ണവും അനുഗ്രഹദായകുമായിരുന്നുവെന്ന്, സെപ്തംമ്പര്‍ 23-ാം തിയതി
വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ ഒരഭിമുഖത്തില്‍ വെസ്റ്റിമിനിസ്റ്ററിന്‍റെ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോളസ് പ്രസ്താവിച്ചു. മാര്‍പാപ്പയുടെ സന്ദര്‍ശനത്തെക്കുറിച്ച് വിപരീതാഭിപ്രായമുള്ളവര്‍ തുലോം നിസ്സാരമാണെന്നും അത് തള്ളിക്കളയാവുന്നത്ര ചെറുതാണെന്നും ആര്‍ച്ചുബിഷപ്പ് നിക്കോളസ് കൂട്ടിച്ചേര്‍ത്തു. ഒരു ദശലക്ഷത്തോളംപേര്‍ വിവിധ വേദികളിലായി മാര്‍പാപ്പയെ നേരില്‍ സന്ദര്‍ശിച്ചപ്പോള്‍ മൂന്നു ലക്ഷത്തോളംപേര്‍ വഴിയോരങ്ങളില്‍ നിന്നുകൊണ്ട് മാര്‍പാപ്പയെ ആവേശത്തോടെ അഭിവാദ്യംചെയ്തുവെന്ന് പ്രസ്താവനയില്‍ ആര്‍ച്ചുബിഷപ്പ് വ്യക്തമാക്കി. വ്യക്തവും പരസ്പരബന്ധിയുമായ മാര്‍പാപ്പ നടത്തിയ പ്രഭാഷണങ്ങളും പ്രബോധനങ്ങളും ആധുനീക സമൂഹത്തില്‍ ദൈവത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നുവെന്നും,ആര്‍ച്ചുബിഷപ്പ് അഭിപ്രായപ്പെട്ടു. ബ്രിട്ടണിലെ വിവിധ രാജ്യങ്ങള്‍ക്ക് ആത്മീയ ഉണര്‍വ്വു പകര്‍ന്ന മാര്‍പാപ്പയുടെ സന്ദര്‍ശനം സമ്പന്നമായ ബ്രിട്ടീഷ് ചരിത്രത്തിന്‍റെ ഭാവിക്ക് നിര്‍ണ്ണായകമായൊരു കാല്‍വയ്പ്പിന് വഴിയൊരുക്കിയിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പ്രസ്താവിച്ചു.







All the contents on this site are copyrighted ©.