2010-09-23 19:46:13

സജീവപങ്കാളിത്വത്തിന്
സഹായകമായ ‘മാഞ്ഞിഫിക്കാത്ത്’


23 സെപ്തംമ്പര്‍ 2010
മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനം ആത്മീയമായി വിജയകരമാക്കാന്‍ മാഞ്ഞിഫിക്കാത്ത് പുസ്തകം സഹായിച്ചുവെന്ന്, പ്രസാദകര്‍ക്കുവേണ്ടി റൊമെയിന്‍ ലൈസ്, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസ്താവിച്ചു.
ബ്രീട്ടീഷ് ദ്വീപസമൂഹങ്ങളില്‍ സെപ്തംമ്പര്‍ 16 മുതല്‍ 19-വരെ തിയതികളില്‍ നടന്ന മാര്‍പാപ്പയുടെ സന്ദര്‍ശന പരിപാടികളില്‍ വിവധ വേദികളിലായി പത്തുലക്ഷത്തോളം പേര്‍ അവരുടെ സാന്നിദ്ധ്യംകൊണ്ട് പങ്കെടുത്തുവെങ്കില്‍, അതിലേറെപ്പേര്‍, മാഞ്ഞിഫിക്കാത്ത് എന്ന പുസ്തകത്തിന്‍റെ സഹായത്തോടെ ആത്മീയമായി അവരവരുടെ ഭവനങ്ങളിലും സ്ഥലങ്ങളില്‍നിന്നും മാര്‍പാപ്പയുടെ ചരിത്രപ്രധാനമാര്‍ന്ന സന്ദര്‍ശന പരിപാടികളില്‍ സജീവമായി പങ്കെടുത്തുവെന്ന് പുസ്തകത്തിന്‍റെ പ്രസാദകര്‍ സെപ്തംമ്പര്‍ 22-ാം തിയതി ബുധനാഴ്ച ലണ്ടനില്‍ നല്കിയ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തി.
മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിന്‍റെ പരിപാടികളുടെ പ്രാര്‍ത്ഥനകള്‍, ഗാനങ്ങള്‍, മറ്റു വിവരണങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മാഞ്ഞീഫിക്കാത്ത് എന്ന പുസ്തകം മാസങ്ങള്‍ക്കുമുമ്പേ സംഘാടകര്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. പരിചയസമ്പന്നരായ ആരാധനക്രമ പുസ്തകപ്രസാധകര്‍, മാഞ്ഞീഫിക്കാത്ത് തന്നെ ഈ പുസ്തകം പ്രസിദ്ധീകരിച്ചതിനാല്‍ ഗുണത്തിലും വിതരണതന്ത്രത്തിലും അവര്‍ ഉന്നത നിലവരാരം പുലര്‍ത്തുകയും, ലക്ഷൃപ്രാപ്തിയിലെത്തിക്കുകയും ചെയ്തു.
ബ്രിട്ടണിലെ കത്തോലിക്കാ സമൂഹത്തെ പങ്കെടുപ്പിക്കാനുള്ള ഉറച്ച സംഘാടകരുടെ തീരമാനത്തോടൊപ്പം, കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തോടെ വിരിയുന്ന ആത്മീയതയുടെ നവവസന്തവും വിപുലമായ ഈ പുസ്തകപ്രചരണത്തിന് വഴിയൊരുക്കിയെന്ന്, പ്രസാധകര്‍ക്കുവേണ്ടി റൊമെയിന്‍ ലൈസ് പ്രഖ്യാപിച്ചു.
വെസ്റ്റ്മിനിസ്റ്റര്‍, എഡിന്‍ബറോ, സെന്‍റ് ആന്‍ഡ്രൂ എന്നിവിടങ്ങളിലെ ആര്‍ച്ചുബിഷപ്പുമാര്‍, ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ്, ഇംഗ്ലീഷ് സര്‍ക്കാരിന്‍റെ പ്രതിനിധിയായി ലോര്‍ഡ് പാറ്റണ്‍ എന്നിവരുടെ ആമുഖങ്ങളും പുസ്തകത്തിന്‍റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. ചരിത്രപ്രധാനമാര്‍ന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ബ്രട്ടണ്‍ സന്ദര്‍ശനത്തില്‍ പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കുക, പ്രത്യേകിച്ച് തങ്ങളുടെ ഭവനങ്ങളില്‍നിന്നും പുറത്തുവന്ന് പങ്കെടുക്കാന്‍ സാധിക്കാത്തവരെയും സഹായിക്കുവാനായിരുന്നു ഈ പ്രത്യേക പുസ്തകമെന്ന് സംഘാടകര്‍ വ്യക്തമാക്കി.







All the contents on this site are copyrighted ©.