2010-09-22 17:47:04

കൂട്ടായ്മയും സാക്ഷൃവുമായി
മദ്ധ്യപൂര്‍വ്വദേശ സിനഡ്


22 സെപ്തംമ്പര്‍ 2010
മെത്രാന്മാരുടെ സിനഡിന്‍റെ ങ്ങള്‍ക്കായുള്ള സമ്മേളനം വത്തിക്കാനില്‍ ഒക്ടോബര്‍ 10-ാം തിയതി, ഞായറാഴ്ച ആരംഭിക്കുന്നു.
മദ്ധ്യപൂര്‍വ്വദേശത്തെ കത്തോലിക്കാ സഭയുടെ കൂട്ടായ്മയും സാക്ഷൃവും, എന്ന
പ്രമേയത്തോടെയാണ് സമ്മേളനം നടത്തപ്പെടുന്നത്. വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു, എന്ന അപ്പസ്തോല നടപടിപ്പുസ്തകത്തില്‍ നിന്നുമുള്ള 4-ാമദ്ധ്യയത്തിലെ 32-ാം വാക്യമാണ് സമ്മേളനത്തിന്‍റെ ആദര്‍ശസന്ദേശമായി സ്വീകരിച്ചിരിക്കുന്നത്.
ഒകക്ടോബര്‍ 10-ാം തിയതി, ഞായറാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലാക്കായില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മെത്രാന്മാര്‍ക്കൊപ്പമര്‍പ്പിക്കുന്ന സമൂഹദിവ്യബലിയോടെ ആരംഭിക്കുന്ന സമ്മേളനം, ഒക്ടോബര്‍ 24-ന് ഞായറാഴ്ച മാര്‍പാപ്പയ്ക്കൊപ്പമുള്ള സമൂഹബലിയോടെതന്നെ പര്യവസാനിക്കും.







All the contents on this site are copyrighted ©.