2010-09-09 17:32:37

കൊറാന്‍ കത്തിക്കല്‍
വത്തിക്കാന്‍ അപലപിച്ചു


9 സെപ്തംമ്പര്‍ 2010
ഒരു മതസമൂഹത്തിന്‍റെ പൂജ്യമായ ഗ്രന്ഥം കത്തിക്കുന്നത് അധിക്രമങ്ങള്‍ക്ക് പരിഹാരമല്ലെന്ന്, മതാന്തരസംവാദങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസ്താവിച്ചു. 2001-ല്‍ സെപ്തംബര്‍ 11-ാം തിയതി, അനേകം നിര്‍ദ്ദോഷികളുടെ ജീവനപഹരിച്ച, അമേരിക്കയിലെ world trade centre-നു നേരെയുണ്ടായ അല്‍-ക്വൈദായുടെ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച്, മുസ്ലീംങ്ങള്‍ക്ക് പൂജ്യമായ കൊറാന്‍ ഗ്രന്ഥം അന്നേദിവസം കത്തിക്കുവാനുള്ള ചിലരുടെ വ്യാപകമായ നീക്കത്തില്‍ ആകാംക്ഷയും ദുഃഖവും രേഖപ്പെടുത്തിക്കൊണ്ട് സെപ്തംബര്‍ 8-ാം തിയതി, ബുദ്ധനാഴ്ച പുറത്തിറക്കിയ ഒരു വിജ്ഞാപനത്തിലൂടെ പ്രതികരിക്കുകയായിരുന്നു, വത്തിക്കാന്‍റെ മതാന്തരസംവാദങ്ങള്‍ക്കായുള്ള കൗണ്‍സില്‍.
എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങളും, ആരാധനാലയങ്ങളും ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണെന്നും,
ഒരു മതത്തില്‍ വിശ്വസിക്കാനും ജീവിക്കാനുമുള്ള ഒരു വ്യക്തിയുടെ സഹജമായ അന്തസ്സിന്‍റെയും അവകാശത്തിന്‍റെയും ഭാഗമാണതെന്നും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസ്താവന വ്യക്തമാക്കി. ഇത്തരുണത്തില്‍ എല്ലാ മതനേതാക്കളും ഈശ്വരവിശ്വാസികളും ഒത്തൊരുമിച്ചുനിന്ന് മതത്തിന്‍റെ പേരിലുള്ള, കൊറാന്‍ കത്തിക്കല്‍ പോലുള്ള അധിക്രമങ്ങളെ അപലപിക്കേണ്ടതാണെന്ന് വത്തിക്കാനില്‍നിന്നുമുള്ള വിജ്ഞാപനം ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.