2010-09-02 17:56:09

വത്തിക്കാന്‍ മ്യൂസിയം
രാത്രി 11 മണിവരെ


1 സെപ്തംമ്പര്‍ 2010
വത്തിക്കാന്‍ കാഴ്ചബംഗ്ലാവ് സന്ദര്‍ശകര്‍ക്കായി രാത്രികാലങ്ങളിലും തുറക്കുന്നു. സെപ്തംമ്പര്‍ ഒക്ടോബര്‍ മാസങ്ങളില്‍ എല്ലാ വെള്ളിയാഴ്ചകളിലും ചരിത്രപുരാതനവും വിശ്വത്തരവുമായ വത്തിക്കാന്‍ മ്യൂസിയം രാത്രി 11 മണിവരെ സന്ദര്‍ശകര്‍ക്കായി തുറന്നിടുമെന്ന് വത്തിക്കാന്‍ മ്യൂസിയം ഡയറക്ടര്‍ അന്തോണിയോ പാവളൂച്ചി ഒരു വിജ്ഞാപനത്തില്‍ അറിയിച്ചു.
ആഴ്ചയിലെ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവലെ 9 മണി മുതല്‍ വൈകുന്നേരം 6 മണിവരെ പതിവുള്ള സന്ദര്‍ശനസമയമാണ്, ഇറ്റലിയിലെ അവധിക്കാലവും സന്ദര്‍ശകരുടെ തിരക്കും പരിഗണിച്ച് പ്രത്യേകമായി വെള്ളിയാഴ്ചകളില്‍ രാത്രി 11 മണിവരെയും നീട്ടിയിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചരിത്രമുറങ്ങുന്ന വത്തിക്കാന്‍ മ്യൂസിയം 5 നൂറ്റാണ്ടുകാലത്തെ മാര്‍പാപ്പമാരുടെ പരിലാളനയില്‍ വളര്‍ന്നു വന്നതാണെന്നും, വിശ്വത്തര കലാകാരന്മാരായ റഫയേല്‍, മൈക്കളാഞ്ചലോ, ലിയനാര്‍ഡോ വീഞ്ചി, കറവാജ്ജിയോ തുടങ്ങി വാന്‍ ഗോഗുവരെയും അവരുടെ രചനകളിലൂടെ വത്തിക്കാന്‍ മ്യൂസയത്തില്‍ സജീവരാകുന്ന പ്രത്യേകവും അന്യൂനവുമായ അനുഭവം സന്ദര്‍ശകര്‍ക്കു ലഭിക്കുന്നുവെന്ന്, മൂസിയം ഡയറക്ടര്‍ പാവളൂച്ചി വിജ്ഞാപനത്തില്‍ വിവരിച്ചു.
 







All the contents on this site are copyrighted ©.