2010-09-02 17:52:24

ജീവതസാക്ഷൃം പ്രഥമ ശൈലിയെന്ന്
കര്‍ദ്ദിനാള്‍ തോപ്പോ


1 സെപ്തംമ്പര്‍ 2010
ജീവിതസാക്ഷൃമാണ് പ്രഥമവും പകരംവയ്ക്കാനാവാത്തതുമായ സുവിശേഷപ്രഘോഷണ രീതിയെന്ന്, കര്‍ദ്ദിനാള്‍ തെലിസ്ഫോര്‍ തോപ്പോ സോളിലെ അല്‍മായ സമ്മേളനത്തില്‍ പ്രസ്താവിച്ചു. സെപ്തംമ്പര്‍ 1-ാം തിയതി ബുധനാഴ്ച, സോളില്‍ ആരംഭിച്ച ഏഷ്യന്‍ കത്തോലിക്കാ അല്‍മായ സമ്മേളനത്തിന്‍റെ ആദ്യദിനത്തില്‍ സംസാരിക്കുകയായിരുന്നു റാഞ്ചി രൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ തോപ്പോ. താന്‍ ജനിച്ചു വളര്‍ന്ന വടക്കെ ഇന്ത്യയിലെ ചോട്ടനാഗപ്പൂര്‍ ഗ്രാമത്തിന്‍റെ സുവിശേഷവത്ക്കരണ ചരിത്രം പഠന-മാതൃകയാക്കികൊണ്ടാണ് കര്‍ദ്ദിനാള്‍ ഏഷ്യയിലെ അല്‍മായ പ്രതിനിധികളോട് സംസാരിച്ചത്. പാവങ്ങളുടെ മദ്ധ്യേയുള്ള സേവനമാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഫലപ്രദമാകുന്നതും മാതൃകയാക്കാവുന്നതുമായ സുവിശേഷവത്ക്കരണ-രീതിയെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. ചോട്ടനാഗപ്പൂരിലെ മിഷനറി, ഈശോ സഭാ വൈദികന്‍, കോണ്‍സ്റ്റന്‍റ് ലെവെന്‍സിന്‍റെ പ്രേഷിതപ്രവര്‍ത്തന ശൈലി ചൂണ്ടക്കാണിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ തോപ്പോ ഏഷ്യയില്‍ ഫലപ്രദമാകുന്ന സുവിശേഷവത്ക്കരണ ശൈലിയെക്കുരിച്ച് സമ്മേളനത്തോടു സംസാരിച്ചത്. സുവിശേഷവത്ക്കരണത്തിന് ദ്വി-മാനങ്ങളുണ്ടെന്നു പ്രസ്താവിച്ച കര്‍ദ്ദിനാള്‍,
അവയില്‍ ഒന്നാമത്, പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ സജീവമേഖലയില്‍ ഒരു മിഷനറിയായിക്കൊണ്ടും, രണ്ടാമതായി ജീവിതസാക്ഷൃംകൊണ്ട് നടത്തുന്ന സുവിശേഷവത്ക്കരണവുമാണെന്ന് വ്യക്തമാക്കി. ഇതില്‍ ജീവിത സാക്ഷൃമാണ് പകരംവയ്ക്കാനാവാത്ത സുവിശേഷപ്രഘോഷണ രീതിയെന്ന് കര്‍ദ്ദിനാള്‍ തെലിസ്ഫോര്‍ തോപ്പോ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
 







All the contents on this site are copyrighted ©.