2010-08-26 19:17:10

ശതാബ്ദിദിനത്തില്‍
സുപ്പീരിയര്‍ ജനറലിന്‍റ‍െ സന്ദേശം


സ്നേഹിക്കുന്നതിലും സ്നേഹിക്കപ്പെടുന്നതിലുമുള്ള സന്തോഷം അനുദിനജീവിത്തില്‍ പങ്കുവച്ചുകൊണ്ട് മദറിന്‍റെ ജന്മശതാബ്ദി ആഘോഷിക്കാമെന്ന് Missionaries of Charity സഭയുടെ മദര്‍ ജനറാള്‍, സിസ്റ്റര്‍ പ്രേമ. ആഗോളതലത്തില്‍ ആതുരശൂശ്രൂഷയ്ക്കായി തന്നെത്തന്നെ സമര്‍പ്പിക്കുകയും ഉപവിയുടെ സന്യാസിനിമാര്‍ എന്ന സഭ ഈ ദൗത്യത്തിനായി സ്ഥാപിക്കുകയും ചെയ്ത മദര്‍ തെരേസായുടെ നൂറാം ജന്മദിനം ആഘോഷിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സഭയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറാള്‍, സിസ്റ്റര്‍ പ്രേമ ഈ സന്ദേശം നല്കിയത്. അമ്മയുടെ ജീവിതവും സേവനവും ഇന്നു ലോകത്തെ യുവജനങ്ങളെയും, പ്രായമായവരെയും, പണക്കാരെയും പാവങ്ങളെയും, രാഷ്ട്രങ്ങളെയും മതങ്ങളെയും, ഒരുപോലെ സ്വാധീനിക്കുന്നുണ്ടെന്ന് മദര്‍ പ്രേമ സന്ദേശത്തില്‍ പറഞ്ഞു. ദൈവം നമ്മെ സൃഷ്ടിച്ചത് സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമാണ് എന്ന വലിയ ദൗത്യം നമ്മെ അനുദിനജീവിതത്തിലെ ഏകാന്തതയ്ക്കും വേദനകള്‍ക്കും കഷ്ടപ്പാടുകള്‍ക്കുമപ്പുറം എത്തിപ്പെടാന്‍ സഹായിക്കണമെന്ന് സന്ദേശത്തില്‍ മദര്‍ ഉദ്ബോധിപ്പിച്ചു.
അതിരുകളില്ലാതെ എല്ലാവരെയും സ്നേഹിക്കുന്ന, പിതാവായ ദൈവം, അവിടുത്തെ സ്നേഹം നമുക്കുചുറ്റുമുള്ളവരുമായി, വിശിഷ്യ എളിയവരുമായി അനുദിനം പങ്കവയ്ക്കുവാന്‍ അവശ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ദൈവത്തിന്‍റെ സ്നേഹം കൂടുതലായി നമ്മുടെ ലോകം അറിയാനും, അങ്ങനെ ദൈവസ്നേഹത്താല്‍ നിറഞ്ഞ് അതു മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും എവര്‍ക്കും സാധിക്കട്ടെയെന്നാംശംസിച്ച മദര്‍ പ്രേമ, ഒരു പുഞ്ചിരി സന്തോഷം പരത്തുന്നുമെങ്കില്‍, സ്നേഹം ഈ ലോകത്ത് കുടുതല്‍ സ്നേഹം വളര്‍ത്തുമെന്നും ജന്മശതാബ്ദി സന്ദേശത്തില്‍ ആശംസിച്ചു..







All the contents on this site are copyrighted ©.