2010-08-26 18:38:01

വിശുദ്ധ അഗസ്റ്റിന്‍
സത്യാന്വേഷകരുടെ മദ്ധ്യസ്ഥന്‍f


25 ആഗസ്റ്റ് 2010
വിശുദ്ധ അഗസ്റ്റിന്‍റെ പട്ടണമെന്നറിയപ്പെടുന്ന വടക്കെ ഇറ്റലിയിലെ പാവിയായില്‍ ആഗസ്റ്റ് 24 മുതല്‍ 28-വരെ ആഘോഷിക്കുവാന്‍ പോകുന്ന വിശുദ്ധന്‍റെ തിരുനാളിനൊരുക്കാമായുള്ള ഒരു വാര്‍ത്താ വിജ്ഞാപനത്തിലാണ്
ഇപ്രകാരം പ്രസ്താവിച്ചത്. ജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ വഴിതെറ്റിപ്പോവുകയും എന്നാല്‍ അദ്ദേഹത്തിന്‍റെ മാതാവ് വിശുദ്ധ മോനിക്കായുടെ നിരന്തരമായ പ്രാര്‍ത്ഥനയാലും പരിശ്രമത്താലും അഗസ്റ്റിന്‍ മാനസാന്തരപ്പെട്ട്, ക്രിസ്തുവിനെ സ്വീകരിക്കുകയും, ഒരു വൈദികനും മെത്രാനുമായി... കത്തോലിക്കാ സഭയുടെ മഹാപണ്ഡിതനായി.
4-ാം നൂറ്റാണ്ടില്‍ ജീവിച്ച അദ്ദേഹത്തിന്‍റെ അനുസ്മരണം ആഗോളസഭ ആഗസ്റ്റ് 28-ാം തിയതിയും അദ്ദേഹത്തിന്‍റെ വിശുദ്ധയായ അമ്മയുടെ തിരുനാള്‍ ആഗസ്റ്റ് 27-ാം തിയതിയുമാണ് കൊണ്ടാടുന്നത്.
നിത്യസത്യ സൗന്ദര്യപ്രഭാവമേ, ഞാന്‍ അങ്ങയെ സ്നേഹിക്കാനെത്ര വൈകി, എന്നത് വിശുദ്ധ അഗസ്റ്റിന്‍റെ വിഖ്യാതമായ വിചിന്തനവും,
ദൈവമേ, അങ്ങയെ പ്രാപിക്കുംവരെ ഞങ്ങളുടെ ഹൃദയങ്ങള്‍ അസ്വസ്തമാണല്ലോ...എന്നത് അഗസ്റ്റിന്‍റെ ഹൃദയസ്പര്‍ശിയായ പ്രാര്‍ത്ഥനയുമാണ്. ആഗസ്റ്റ് 28, 431-ല്‍ ആഫ്രിക്കയിലെ ഹിപ്പോയില്‍ മരണമടഞ്ഞ അഗസ്റ്റിന്‍റെ ഭൗതീതാവശ്ഷ്ടങ്ങള്‍ ഹിപ്പോയില്‍നിന്ന് ആദ്യം തെക്കെ ഇറ്റലിയിലെ സര്‍ദീനിയായിലേയ്ക്കും, പീന്നീട് വടക്കെ ഇറ്റലിയിലെ പാവിയിയാലേയ്ക്കും മാറ്റപ്പെട്ടു. ആഗസ്റ്റ് 28-ാതിയതി തിരുനാള്‍ ദിനത്തില്‍, പ്രാദേശിക സമയും, വൈകുന്നേരം 6.30ന് പാവിയായിലെ ബസിലിക്കായില്‍ , വൈദികര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ക്ലാവ്ദിയോ ഹ്യൂംസ് ദിവ്യബലിയര്‍പ്പിക്കുമെന്ന് തിരുനാള്‍ കമ്മിറ്റിയുടെ സെക്രട്ടറി ഫാദര്‍ ജൂസ്തീനോ കാഷിയാനോ അറിയിച്ചു.







All the contents on this site are copyrighted ©.