2010-08-25 17:03:12

സമാധാനത്തിന്‍റെ ലോകം സൃഷ്ടിക്കാന്‍
മതാന്തരസംവാദത്തിനു കഴിയും


25 ആഗസ്റ്റ് 2010
മതാന്തരസംവാദത്തിനായി മനസ്സും ഹൃദയവും തുറക്കുന്നത് വിശുദ്ധമാണെന്ന്
എക്യുമേനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ പ്രഥമന്‍ പോളണ്ടില്‍ പ്രസ്താവിച്ചു. ആഗസ്റ്റ് 20-ാം തിയതി പോളണ്ടിലെ ജോണ്‍ പോള്‍ രണ്ടാമന്‍ യൂണവേഴ്സിറ്റി നല്കിയ ബഹുമതിബിരുദം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ.
ഇന്നത്തെ ലോകത്ത് മതാന്തരസംവാദത്തിനുള്ള അനിവാര്യതയെക്കുറിച്ചായിരുന്നു പാത്രിയര്‍ക്കീസിന്‍റെ മറുപടി പ്രഭാഷണം.
ഭീതിയോ മുന്‍വിധിയോ കൂടാതെ മറ്റു മതങ്ങളിലും സത്യത്തിന്‍റെ പ്രഭയുണ്ട് എന്ന ചിന്തയോടെ അവരെ സമീപിക്കുമ്പോള്‍ അവിടെ ആത്മീയതയുടെ പരിവേഷം ഉദയംചെയ്യുമെന്ന് പാത്രിയര്‍ക്കീസ് പ്രസ്താവിച്ചു.
ഏതു സംവാദത്തിലും ബുദ്ധിമുട്ടുകളും തെറ്റിദ്ധാരണയും പതിയിരിക്കുന്നുണ്ടെങ്കിലും, അത് അപരന്‍റെ പക്കലേയ്ക്കും, സംസ്കാരത്തിലേയ്ക്കും, ചിന്താധാരയിലേയ്ക്കും നമ്മെ അടുപ്പിക്കുകയാണെന്നും, . വ്യത്യസ്തവും അന്യൂനവുമായ സ്വന്തം പാരമ്പര്യത്തെ മാറ്റിവച്ചിട്ട്, ഇരുകൂട്ടര്‍ക്കു സ്വീകാര്യമായ സംവാദത്തിന്‍റെ തട്ടുകത്തിലേയ്ക്കു പ്രവേശിക്കുമ്പോള്‍ വിശ്വസാഹോദര്യത്തിന്‍റെ വലിയ ലോകം തുറക്കപ്പെടുന്നുവെന്ന് പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ആഹ്വാനംചെയ്തു. സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ഒരു ലോകം സൃഷ്ടിക്കാന്‍ മതാന്തരസംവാദത്തിനുള്ള പങ്കും ഉത്തരവാദിത്വവും വലുതാണെന്ന് പറഞ്ഞ പത്രിയാര്‍ക്കീസ് ഈ മേഖലയിലുള്ള തന്‍റെ അനുഭവങ്ങള്‍ അനുസ്മരിച്ചു. ഈസ്താംമ്പൂളില്‍ ഓര്‍ത്തഡോക്സ് സഭ ആഘോഷിക്കപ്പെടുന്ന അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാളില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ 2006-ല്‍ പങ്കെടുത്ത സംഭവവും, വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ സംബന്ധിക്കുന്നതിന് വത്തിക്കാനിലേയ്ക്ക് കിഴക്കുനിന്നും പതിവായി പ്രതിനിധികള്‍ എത്തുന്നതും വളരുന്ന ക്രൈസ്തവൈക്യത്തിന്‍റെ പ്രതീകമായി പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.