2010-08-25 17:43:01

മന്ത്രിയുടെ പ്രസ്താവന
ധിക്കാരപരം


25 ആഗസ്റ്റ് 2010
ബൈബിള്‍ വായിക്കുന്ന ക്രിസ്ത്യാനികള്‍ രാഷ്ട്രീയത്തില്‍ പ്രയോജനരഹിതരെന്ന
ആന്ഡ്രപ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു.
ആഡ്രാപ്രദേശത്തുനിന്നുമുള്ള കോണ്‍ഗ്രസ്സ് പാര്‍ലമെന്‍ററി അംഗം,
വി. ഹനുമന്ദ റാവുവാണ് ആഗസ്റ്റ് 22-ാം തിയതി തിങ്കളാഴ്ച, പാര്‍ലിമെന്‍റില്‍ ക്രൈസ്തവര്‍ക്കെതിരെ പരസ്യമായി വിവാദപരമായ ഈ പ്രസ്താവന ഇറക്കിയത്. ബൈബിള്‍ വായിക്കുന്ന സ്ത്യാനികള്‍, രാഷ്ട്രീയത്തില്‍ വരരുത്, വീട്ടിലിരിക്കണമെന്ന..... മന്ത്രിയുടെ പ്രസ്താവന ധിക്കാരപരവും സമൂഹത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് ആഡ്രപ്രദേശിലെ സഭൈക്യപ്രസ്താനത്തിനായുള്ള സംഘടനയുടെ സെക്രട്ടറി ഫാദര്‍ തുമ്മ അഭിപ്രായപ്പെട്ടു. പ്രാദേശിക പത്രങ്ങളിലും പ്രത്യക്ഷപ്പെട്ട മന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധവും, ദേശീയതയ്ക്കു നിരക്കാത്തതും, ന്യൂനപക്ഷാവഹേളന പരവുമാണെന്ന്, ആഡ്രയിലെ ക്രൈസ്തവ സഭകള്‍ക്കായുള്ള സംഘടനയുടെ വക്താവ് പ്രതികരിച്ചു.
ന്യൂനപക്ഷത്തെ രണ്ടാംതരം പൗരന്മാരായി കാണുകയും അവരുടെ മതവികാരങ്ങള്‍ വ്രണപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുകയും രാജ്യത്തെ ഇനിയും വിഭജിക്കുവെന്നും ഫാദര്‍ തുമ്മാ പ്രസ്താവിച്ചു. ബൈബിളിനെക്കുറിച്ചുള്ള ഹനുമന്തറാവുവിന്‍റെ അജ്ഞതയും, പൊള്ളയായ ധാര്‍ഷ്ഠ്യവും, ക്രൈസ്തവ-വിദ്വേഷവുമാണ് ഈ പ്രസ്താവന വെളിപ്പെടുത്തുന്നതെന്ന് സംഭവത്തോട് പ്രതികരിച്ചുകൊണ്ട്, ആഡ്രാ പ്രദേശ് ബിഷപ്പ് കോണ്‍ഫ്രന്‍സിന്‍റെ ജനറല്‍ സെക്രട്ടറി ബിഷപ്പ് ഗലി ബാലി പ്രതികരിച്ചു. അപമര്യാദയായ സംസാരത്തിന് മന്ത്രി പരസ്യമാപ്പ് പറയണമെന്ന് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.







All the contents on this site are copyrighted ©.