2010-08-25 17:25:55

നവമാനവീകത വളര്‍ത്താന്‍
യുവാക്കള്‍ മുന്നോട്ട്


25 ആഗസ്റ്റ് 2010
മൂല്യാധിഷ്ഠിതമായ ഒരു നവമാനവീകത വളര്‍ത്താന്‍ യുവാക്കള്‍ മൂല്യങ്ങളുടെ Magna Carta മാഞ്ഞാ കാര്‍ത്ത-യൊരുക്കുന്നു
Idente Missionary സന്യാസസഭയുടെ സ്ഥാപകനായ ഫെര്‍നാന്‍റോ റിയേലോ
1981-ല്‍ വിഭാവനചെയ്ത The Universal Youth Parliament പ്രസ്ഥാനമാണ് നവമാനവികതയ്ക്ക് ഉതകുന്ന മൂല്യങ്ങളുടെ മാഞ്ഞാ കാര്‍ത്ത ഒരുക്കിയത്.
20 രാജ്യങ്ങളില്‍നിന്നുള്ള യുവാക്കള്‍ ചേര്‍ന്നൊരുക്കിയ ലോകത്തിന്‍റെ മൂല്യാധിഷ്ഠിതമായ സാമൂഹ്യവും ആത്മീയവുമായ ജീവിത ശൈലിക്കുതകുന്ന ഒരു മാഞ്ഞാ കാര്‍ത്ത, ആഗസ്റ്റ് 13-ാം തിയതി യആഗോളയുവജന വര്‍ഷാരംഭത്തില്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസംഘടന സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. ഒരു സാമൂഹ്യ വിമര്‍ശനമായിട്ടല്ല, മറിച്ച്, ഒരു വ്യക്തിഗത സമര്‍പ്പണത്തിന്‍റെ പ്രസ്താവനയായിട്ടായിരിക്കും, തങ്ങള്‍ മൂല്യാധിഷ്ഠിത മാഞ്ഞാ കാര്‍ത്തയുടെ അന്തിമരൂപം സമര്‍പ്പിക്കുന്നതെന്ന് പ്രസ്താനത്തിന്‍റെ വക്താവ് അറിയിച്ചു.
ആഗോളതലത്തിലുള്ള സാമൂഹ്യവും ആത്മീയവുമായ ഒരു ജീവിത നവീകരണത്തിന് മുന്‍വിധികളോ സ്വര്‍ത്ഥതാല്പര്യങ്ങളോ ഇല്ലാത്ത യുവജനങ്ങള്‍ ഒത്തുചേര്‍ന്നു പരിശ്രമിച്ചാല്‍ സാധിക്കുമെന്ന ഫെര്‍നാന്‍റോ റിയേലോയുടെ സ്വപ്നമാണ് ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള യുവപ്രതിനിധികള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ പരിശ്രമിക്കുന്നതെന്ന്,
Universal Youth Parliament നല്കിയ ഒരു വാര്‍ത്താവിഞ്ജാപനത്തില്‍ വെളിപ്പെടുത്തി. ഇന്ന് നല്ലൊരു ശതമാനം യുവാക്കളും അടിസ്ഥാന മാനുഷിക മൂല്യങ്ങള്‍ വലിച്ചെറിഞ്ഞ് സ്വതന്ത്രമായ ലൈഗികതയ്ക്കും, കൃത്രിമ ഗര്‍ഭനരോധനോപാധികളുടെ ഉപയോഗത്തിനും, സ്വവര്‍ഗ്ഗ വിവാഹത്തിനും കാരുണ്യവധത്തിനുമെല്ലാം മുറവിളികൂട്ടുന്ന ഒരു ലോകത്ത്, യുവജനങ്ങള്‍തന്നെ മൂല്യധിഷ്ഠിത സമൂഹത്തിന്‍റെ പ്രായോജകരാകുന്നത് ഏറെ ഫലപ്രദമാണെന്ന്, സമ്മേളത്തിന് അദ്ധ്യക്ഷപദം അലങ്കരിച്ച പരിശുദ്ധ സിംഹാസനത്തിന്‍റെ യുഎന്നിലുള്ള സ്ഥിരംനിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. കൃത്രിമ ഗര്‍ഭനിരോധന ഉപകരണങ്ങളുടെ ഉപയോഗം, ഗര്‍ഭച്ഛിദ്രം, സ്വതന്ത്ര ലൈഗീക വിദ്യാഭ്യാസം എന്നീവയുടെ വക്താക്കളായ യുവജനപ്രസ്താനങ്ങള്‍ തന്നെ ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തില്‍, Universal Youth Parliament അവതരിപ്പിച്ച മൂല്യാധിഷ്ഠിത മാഞ്ഞാ കാര്‍ത്ത ഭാവിപദ്ധതികള്‍ക്ക് മാതൃകയായെടുക്കേണ്ടതാണെന്ന്, വത്തിക്കാന്‍റെ ദിനപത്രം ഒസര്‍വത്തോരെ റൊമാനോ അഭിപ്രായപ്പെട്ടു







All the contents on this site are copyrighted ©.