2010-08-21 11:20:39

നിര്‍ഭയരായ മെത്രാന്‍മാരേയാണ് സഭയ്ക്ക് ആവശ്യമെന്ന് കര്‍ദ്ദിനാള്‍ കെല്ലത്ത്.


20\08\10
ജനങ്ങളെ വിശ്വാസത്തില്‍ നയിക്കാന്‍വേണ്ട ധൈര്യവും വിശ്വാസവും ഉള്ളവരായിരിക്കണം മെത്രാന്മാരെന്ന് മെത്രാന്മാരുടെ സംഘത്തിന്‍റെ പുതിയ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ക്ക് കെല്ലത്ത് 18-ാെ തിയതി ബുധനാഴ്ച ഒരു കനേഡിയന്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. സഭയിലെ പുതിയ പ്രസ്ഥാനങ്ങളോട് അനുകൂലമനോഭാവം പ്രകടിപ്പിച്ച കര്‍ദ്ദിനാള്‍ നവസുവിശേഷവല്‍ക്കരണം നടക്കുമെന്നും ഉറച്ചു വിശ്വസിക്കുന്നുവെന്നും പ്രസ്താവിച്ചു.
ക്രൈസ്തവാരൂപി വീണ്ടെടുത്തുകൊണ്ട് ഒരു പുതിയ ക്രൈസ്തവസംസ്ക്കാരം നിര്‍മ്മിക്കാന്‍ നവബൗദ്ധീകചലനാത്മകത ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട കാര്‍ദ്ദിനാള്‍, സുവിശേഷത്തില്‍ ഉറച്ചുവിശ്വസിക്കുന്നവരും ധാര്‍മ്മീകവിഷയങ്ങളില്‍ സഭാപ്രബോധനങ്ങള്‍ പങ്കുവയ്ക്കുന്നവരുമായ ക്രൈസ്തവ ചിന്തകരെ സഭയ്ക്കാവശ്യമുണ്ടെന്നും പറഞ്ഞു.
 







All the contents on this site are copyrighted ©.