2010-08-19 18:03:08

കര്‍ദ്ദിനാള്‍ ബര്‍ത്തോണേയ്ക്ക് ബഹുമതി
The Man of the Year


19 ആഗസ്റ്റ് 2010
സഭ കുടിയേറ്റക്കാരെ എന്നും സ്നേഹത്തോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടെ അനുധാവനം ചെയ്തിട്ടുണ്ടെന്ന് കര്‍ദ്ദാനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ
ആഗസ്റ്റ് 18-ാം തിയതി ബുധനാഴ്ച വടക്കെ ഇറ്റലിയിലെ കൊണ്‍ചെന്‍സ്സാ പ്രവിശ്യയിലെ ഹെരിറ്റേജ് കലെബ്രിയാ എന്ന കുടിയേറ്റക്കാരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഘടന നല്കിയ ബഹുമതി പുരസ്കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി.
ആഗോളസഭയുടെ അജപാലനരംഗത്ത് രണ്ടു പതിറ്റാണ്ടു കാലത്ത് കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ നല്കിയിട്ടുള്ള നിസ്തുല സേവനങ്ങള്‍ പരിഗണിച്ചാണ്, 2010-ലെ Man of the Year പുരസ്കാരം ഹെരിറ്റേജ് കലെബ്രിയ അദ്ദേഹത്തിനു നല്കിയത്. ഇറ്റലിയില്‍ മാത്രമല്ല ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ വിഷമിക്കുന്ന കുടിയേറ്റക്കാരെ തുണയ്ക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ അഭിനന്ദിക്കുകുയും, തന്നെ ആദരിച്ചതിന് നന്ദിപറയുകയും ചെയ്തു. ജീവിക്കുന്ന വിശ്വാസ തീക്ഷ്ണതയുടെയും ആത്മീയ മൂല്യങ്ങളുടെയും പ്രകടനമാണ്, ഹെരിറ്റേജ് കലെബ്രിയാ സംഘടയ്ക്കൊപ്പം, കലബ്രേസിയായിലെ ജനങ്ങളും കുടിയേറ്റക്കാരായ പാവങ്ങള്‍ക്കുവേണ്ടിയുള്ള ഉപവി പ്രവര്‍ത്തനങ്ങള്‍വഴി പ്രകടമാക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പ്രസ്താവിച്ചു. ഇറ്റലിയില്‍നിന്നും അര്‍ജന്‍റീനായിലേയ്ക്കും, അമേരിക്കയിലേയ്ക്കും, യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേയ്ക്കും കുടിയേറിപ്പാര്‍ത്തവരെ തുണയ്ക്കുവാന്‍ മിഷനറിമാരെ വിവിധ രാജ്യങ്ങളിലേയ്ക്കയച്ച ബിഷപ്പ് സ്കലബ്രീനി, ഡോണ്‍ബോസ്കോ, മദര്‍ കബ്രീനി തുടങ്ങിയ പുണ്യാത്മക്കളെ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ അനുസ്മരിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.