2010-08-12 20:10:10

അപ്പസ്തോലിക് നൂണ്‍ഷ്യോ
സാല്‍വതോര്‍ പെന്നാക്കിയോയെ സ്വീകരിച്ചു


12 ആഗസ്റ്റ് 2010
പരിശുദ്ധ സിംഹാസനത്തിന്‍റെ ഇന്ത്യയിലേയ്ക്കുള്ള പ്രതിനിധി, ആര്‍ച്ചുബിഷപ്പ് സാല്‍വത്തോര്‍ പെന്നാക്കിയോയെ ഡെല്‍ഹിയില്‍ സ്വീകരിച്ചു.
മുന്‍-അപ്പസ്തേലിക് നൂണ്‍യോ, ആര്‍ച്ചുബിഷപ്പ് പെദ്രോ ലോപ്പെസ് ക്വിന്താന കാനഡയിലേയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിയായി പോയതിനെത്തുടര്‍ന്നാണ്, 2010 മെയ് 8-ാം തിയതി, ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആര്‍ച്ചുബിഷപ്പ് സാല്‍വത്തോര്‍ പെന്നാക്കിയോയെ ഭാരതത്തിനുവേണ്ടിയുള്ള പരിശുദ്ധസിഹാസനത്തിന്‍റെ പ്രതിനിധിയായി നിയോഗിച്ചത്. ആഗസ്റ്റ് 9-ാം തിയതി ചെവ്വാഴ്ച ഡെല്‍ഹി വിമാനത്താവളത്തിലിറങ്ങിയ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷിയോയെ സഭാപ്രമുഖരും സമൂഹ്യപ്രതിനിധികളുമായി വളരെപ്പേര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഡെല്‍ഹി ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് കൊണ്‍ചെസ്സാവോയുടെ നേതൃത്ത്വത്തിലുള്ള സംഘത്തില്‍ ഭാരതത്തിലെ സീറോ മലങ്കരസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് ബസീലിയോസ് മാര്‍ ക്ലീമിസ്, സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക സന്ദര്‍ശകന്‍ ബിഷപ്പ് ഗ്രേഷ്യസ് മുണ്ടാടന്‍ ഭാരതത്തിലെ സന്യസ്ഥരുടെ ദേശീയ സമ്മേളനത്തിന്‍റെ സെക്രട്ടറി, ബ്രദര്‍ മാണി മേക്കുന്നേല്‍ എന്നിവര്‍ക്കൊപ്പം, ധാരാളം അല്മായ സംഘടാ പ്രതിനിധികളും പുതിയ നൂണ്‍ഷ്യോയെ വിമാനത്താവളത്തില്‍ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.
പിന്നീട് ഭാരതത്തിന്‍റെ പ്രസിഡന്‍റ് പ്രതീഭാ പട്ടീലിന് വത്തിക്കാന്‍റെ സാക്ഷിപത്രങ്ങള്‍ കൈമാറിയശേഷമായിരിക്കും പുതിയ ന്യൂണ്‍ഷ്യോ ഔദ്യോഗികമായി സ്ഥാനാരോപിതനാകുന്നത്.







All the contents on this site are copyrighted ©.