2010-08-11 17:58:44

ഫാത്തിമാ ദര്‍ശനത്തിന്‍റെ
ശതാബ്ദിയാഘോഷങ്ങള്‍


11 ആഗസ്റ്റ് 2010
പോര്‍ച്ചുഗല്‍ രാജ്യം, ഫാത്തിമാ നാഥയുടെ ദര്‍ശനത്തിന്‍റെ ശതാബ്ദി ആഘോഷിക്കുവാന്‍ ഒരുങ്ങുന്നു. അടുത്ത 7 വര്‍ഷങ്ങള്‍, 2011 മുതല്‍ 2017 വരെ, പരിശുദ്ധ ദിവ്യജനനിയുടെ ഫാത്തിമായിലെ ദര്‍ശനസംഭവങ്ങളെ കേന്ദ്രീകരിച്ച് പോര്‍ച്ചുഗലിലിനും ആഗോളസഭയ്ക്കും ലോകത്തിനു പൊതുവെയും ചരിത്രപരമായും അജപാലനപരമായും പ്രാധാന്യമര്‍ഹിക്കുന്ന വര്‍ഷങ്ങളായിരിക്കുമെന്ന്, ഫാത്തിമാ കേന്ദ്രത്തിന്‍റെ റെക്ടര്‍ ഫാദര്‍ വേര്‍ജില്‍ ആന്‍ഡ്രൂസ് , അവിടത്തെ പ്രസിദ്ധീകരണമായ, ഫാത്തിമാ ശബ്ദത്തിന്‍റെ
The voice of Fatima ആഗസ്റ്റ് മാസ-ലക്കത്തില്‍ നല്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി. ഫാത്തിമായില്‍ മാതാവ് നല്കിയ സന്ദേശങ്ങള്‍ കൂടുതല്‍ ആഴപ്പെടുത്തുന്ന രീതിയിലുള്ള ആത്മീയവും അജപാലനപരവുമായ പദ്ധതിയാണ് ക്രമീകരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഫാത്തിമായിലെ മൂന്നു ഇടയക്കുട്ടികള്‍ക്കുണ്ടായ മാതാവിന്‍റെ ഏഴു ദര്‍ശനങ്ങളെ കേന്ദ്രീകരിച്ചാണ്, ഏഴു വര്‍ഷങ്ങളില്‍ നീണ്ടുനില്ക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതെന്ന് ഫാത്തിമാ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ റെക്ടര്‍, ഫാദര്‍ വേര്‍ജില്‍ പ്രസ്താവിച്ചു. 1917-ാമാണ്ടിലെ മെയ് 13-ാം തിയതി ആരംഭിച്ച്, തുടര്‍ന്നുള്ള ആറുമാസങ്ങളുടേയും 13-ാം ദിവസം പരിശുദ്ധ ദിവ്യജനനി ഫാത്തിമായിലെ ഒരു വൃക്ഷച്ചോട്ടില്‍ ലൂസിയാ, ജസീന്താ, ഫ്രാന്‍ച്ചേസ്ക്കോ എന്നീ ഇടയക്കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് അനുരഞ്ജനത്തിന്‍റെയും രക്ഷയുടെയും സന്ദേശങ്ങള്‍ നല്കി എന്നതാണ് ഫാത്തിമായുടെ ചരിത്രം.
 







All the contents on this site are copyrighted ©.