2010-08-09 08:42:10

രൂപാന്തരീകരണ തിരുനാളില്‍
മാര്‍പാപ്പയുടെ ഒരാകസ്മിക സന്ദര്‍ശനം


7 ആഗസ്റ്റ് 2010
യേശുവിന്‍റെ രൂപാന്തരീകരണ തിരുനാള്‍ ദിനമായ ഓഗസ്ററ്
6-ാം തിയതി വെള്ളിയാഴ്ച രാവിലെ ക്യാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍നിന്നും ഇറ്റലിയിലെ ലാസിയോ അംബ്രോസിയോ പ്രവിശ്യയുടെ അതിര്‍ത്തികള്‍ക്കിടയിലുള്ള മലനിരകളിലെ കേഴുന്നവര്‍ക്ക് ആശ്രയമായ പരിശുദ്ധ ദൈവമാതാവിന്‍റ‍െ ദേവാലയത്തിലേക്കാണ് മാര്‍പാപ്പ പ്രാര്‍ത്ഥനയ്ക്കായ് എത്തിയത്. മാര്‍പാപ്പയുടെ ഈ സ്വകാര്യ സന്ദര്‍ശനം തികച്ചും അനൗദ്യോഗീകമായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍അദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ഫിയൊരേന്‍സോ ആഞ്ചെലീനി വസിക്കുന്ന സന്ന്യാസിനീ സമൂഹത്തോടൊപ്പം അന്ന് ഉച്ചഭക്ഷണം കഴിച്ചു. പിന്നീട് ഇറ്റലിയിലെ അക്വീലാ പ്രവിശ്യയിലെ പട്ടണമായ റോക്കാ ദി മെസ്സോയിലേയ്ക്കുപോയ മാര്‍പാപ്പ അവിടെ വേനല്‍ക്കാല വിശ്രമം നയിക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവനായ , കര്‍ദ്ദിനാല്‍ ആഞ്ചെലോ സൊദാനോയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അക്വീലാ പ്രദേശത്ത് കഴിഞ്ഞ വര്‍ഷത്തിലുണ്ടായ ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച വിശുദ്ധ ലെയോപിയോയുടെ നാമധേയത്തിലുള്ള ദൈവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായ് എത്തിയ മാര്‍പാപ്പ സ്ഥലത്തെ നിവാസികള്‍‍ക്കും ഇന്നും ഭൂകമ്പത്തിന്‍റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. സന്ധ്യയോടെ മാര്‍പാപ്പ ക്യാസില്‍ ഗണ്ടോള്‍ഫോയിലെ തന്‍റെ വേനല്‍ക്കാല വസതിയിലേയ്ക്ക് മടങ്ങി.







All the contents on this site are copyrighted ©.