2010-08-07 09:30:28

ക്രൈസ്തവരായ
തീര്‍ത്ഥാടകര്‍ക്കും സബ്സിഡി


6 ആഗസ്റ്റ് 2010
ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ അവകാശപ്പെടുന്ന യാത്രക്കൂലി-ഇളവിനായുള്ള ഹര്‍ജ്ജി പുനഃപരിശോധിക്കുവാനുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്ന് ദേശീയ സഭാവൃത്തങ്ങള്‍ പറഞ്ഞു.
വിശുദ്ധനാട്ടിലേയ്ക്കുപോകുന്ന ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ആന്ധ്രപ്രദേശില്‍ സര്‍ക്കാര്‍ അനുവദിച്ച യാത്രക്കൂലിയിളവ് ഒരു വ്യക്തിയുടെ ഹര്‍ജ്ജി പരിഗണിച്ച് ആന്ധ്രപ്രദേശ് ഹൈക്കോടതി 2009 ജൂലൈ മാസത്തില്‍ നടത്തിയ ഇടക്കാലവിധിപ്രകാരം നിഷേധിക്കുകയുണ്ടായി. സംസ്ഥാന കോടതിയുടെ ഈ വിധി പുനഃപരിശോധിക്കുവാനുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ച്, മെക്കാ തീര്‍ത്ഥാടനത്തിന് അനുവദിച്ചിട്ടുള്ള സബ്സിഡിപോലെതന്നെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കും അനുവദിക്കുമെന്ന് സിബിസിഐയുടെ ജനറല്‍ സെക്രട്ടറി, ഫാദര്‍ ബാബു ജോസഫ് ഡല്‍ഹിയില്‍ പ്രത്യാശപ്രകടിപ്പിച്ചു. നൂനപക്ഷമായ ക്രൈസ്തവര്‍ അവകാശപ്പെടുന്ന തീര്‍ത്ഥാടന-യാത്രക്കൂലിയിളവ് ഒരുവിധത്തിലും രാഷ്ട്രത്തിന്‍റെ മതേതരാദര്‍ശങ്ങള്‍ ലംഘിക്കുന്നില്ലെന്ന്, വടക്കേ ഇന്തൃന്‍ സഭയുടെ വക്താവ്, റെവറെന്‍റ് ഈനോസ് പ്രധാനും ഡെല്‍ഹിയില്‍ അഭിപ്രായപ്പെട്ടു.
2008-ല്‍ ആഡ്രാപ്രദേശ് സര്‍ക്കാര്‍ അനുവദിച്ച തീര്‍ത്ഥാടന സബ്സിഡി രാജ്യത്തിന്‍റെ ഇതര സംസ്ഥാനങ്ങളും നടപ്പില്‍വരുത്തുമെന്ന് താന്‍ കരുതുന്നുവെന്ന്, ഇന്ത്യയിലെ സന്യസ്തരുടെ സമ്മേളനത്തിന്‍റെ ദേശീയ പ്രസിഡന്‍റ്, ബ്രദര്‍ മാണി മേക്കുന്നേലും പ്രത്യാശ പ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.