2010-08-04 17:58:34

ഹിരോഷിമാ-നാഗസാക്കി ദിനം
ആഗസ്റ്റ് ആറ്


4 ആഗസ്റ്റ് 2010
ആണവ നിരായുധീകരണത്തിന്‍റെ ആവശ്യകത പ്രചരിപ്പിക്കുന്നതിന് ഹിരോഷിമാ-നാഗസാക്കി ദിനത്തില്‍ ബാന്‍ കി മൂണ്‍ ജപ്പാനിലെത്തും.
ആഗസ്റ്റ് 6-ന് വെള്ളിയാഴ്ച ആചരിക്കപ്പെടുന്ന ഹിരോഷിമാ-നാഗസാക്കിയിലെ അണ്വായുധ പ്രയോഗത്തിന്‍റെ അനുസ്മരണ ദിനത്തില്‍ യുഎന്‍ സെക്രട്ടറി ജനറള്‍, ബാന്‍ കി മൂണ്‍ പങ്കെടുക്കും. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അന്ത്യനാളുകളില്‍ 1945 ആഗസ്റ്റ് ആറിനു രാവിലെ 8.15-നാണ് അമേരിക്ക ഹിരോഷിമായില്‍ ആദ്യ അണുബോംബ് പ്രയോഗിച്ചത്. പതിനായിരങ്ങള്‍ നിമിഷങ്ങള്‍ക്കകം കത്തിച്ചാമ്പലാകയും പരസഹസ്രങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അണുവികിരണംമൂലം മാരകരോഗങ്ങളാല്‍ ആയിരങ്ങള്‍ പിന്നെയും മരിച്ചുവീണു. വീണ്ടും നാഗസാക്കിയിലും ആഗസ്റ്റ് 9-ാം തിയതി അണുബോബു വര്‍ഷിക്കപ്പെട്ടു. ആഗസ്റ്റ് 15-ന് ജപ്പാന്‍ കീഴടങ്ങിയതോടെയാണ് യുദ്ധം അവസാനിച്ചത്. ടോക്കിയോയില്‍ ജപ്പാന്‍ പ്രധാനമന്ത്രിയുമായി കുടിക്കാഴ്ച നടത്തുന്ന ബാന്‍ കീ മൂണ്‍, ഹിരോഷിമാ-നാഗസാക്കി ദിനാചരണത്തില്‍ ആഗോള ആണവ നിരായുധീകരണത്തിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കും. ആദ്യമായിട്ടാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഹിരോഷിമാ ദിനാചരണത്തില്‍ പങ്കെടുക്കുന്നത്. നാഗസാക്കി സന്ദര്‍ശിക്കുന്ന ആദ്യ യുഎന്‍ സെക്രട്ടറി ജനറല്‍ കൂടിയാണ് ബാന്‍ കി മൂണ്‍.







All the contents on this site are copyrighted ©.