2010-08-04 17:52:56

പാക്കിസ്ഥാനിലെ
വെള്ളപ്പൊക്കം


4 ആഗസ്റ്റ് 2010
1500-ല്‍പരം പേരുടെ മരണത്തിനിടയാക്കുകയും അനേകരെ ഭവനരഹിതരാക്കുകയും ചെയ്ത പാക്കിസ്ഥാനിലെ ഭീകരവെള്ളപ്പൊക്ക- ക്കെടുതിക്ക് അന്താരാഷ്ട്രസമൂഹത്തിന്‍റെ സഹായമെത്തുന്നു.
ജൂലൈ 27-ാം തിയതി ചൊവ്വാഴ്ച മുതലാണ് പാക്കിസ്ഥാന്‍റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ ബലൂചിസ്ഥാന്‍, പാക്കുന്ത്വാ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്ക കെടുതികളുണ്ടായത്. പാക്കിസ്ഥാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്നും, പതിവുള്ള കാലവര്‍ഷം ത്വരിതപ്പെട്ടാണ് കെടുതികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും, ഔദ്യാഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഐക്യരാഷ്ട സംഘടനയുടെ മനുഷ്യാവകാശ കമ്മിഷനാണ് UNHRC, മൂന്നു ലക്ഷത്തിലധികം ജനങ്ങളെയും കുട്ടികളെയും ഒറ്റപ്പെടുത്തുകയും പാര്‍പ്പിവും ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ അടിയന്തിര സഹായവുമായെത്തിയത്. ഭവനരഹിതര്‍ക്ക് കൂടാര- സൗകര്യങ്ങളും, ഭക്ഷണം, വസ്ത്രം, പുതപ്പ്, മരുന്ന് എന്നിവയും എത്തിച്ചുവെങ്കിലും, ഇനിയും 10 ലക്ഷത്തിലേറെ പേര്‍ക്ക് അടിസ്ഥാന ഭക്ഷണസൗകര്യങ്ങള്‍ നല്കേണ്ടതായിട്ടുണ്ടെന്ന് ഐക്യരാഷ്ടസംഘടയുടെ ഭക്ഷൃപരിപാടിയുടെ UNWFP-യുടെ പാക്കിസ്ഥാനില്‍ ഉത്തരവാദിത്തംവഹിക്കുന്ന എക്സെക്യൂട്ടീവ് ഡയറക്ടര്‍, ജൊസെറ്റ് ഷീരാന്‍ വെളിപ്പെടുത്തി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി, യൂസഫ് ഗിലാനി സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ദൂരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയുണ്ടായി.







All the contents on this site are copyrighted ©.