2010-08-04 17:34:54

കര്‍ദ്ദിനാള്‍
ഒര്‍ത്തേഗായ്ക്ക് പുരസ്കാരം


8 ആഗസ്റ്റ് 2010
കൊളംമ്പസ്സിന്‍റെ യോദ്ധാക്കള്‍ എന്ന ആഗോള സഹോദര്യ സന്നദ്ധ സംഘടന നല്കുന്ന മനുഷ്യസേവനങ്ങള്‍ക്കായുള്ള ബഹുമതി, ക്രൂബയിലെ കര്‍ദ്ദിനാള്‍ ജെയിംസ് ഒത്തേര്‍ഗായ്ക്ക് ലഭിച്ചു. ആഗസ്റ്റ് മൂന്നാം തിയതി വാഷ്ഗ്ടണില്‍ നടന്ന സംഘടനയുടെ സമ്മേളനത്തില്‍വച്ചാണ് പുരസ്കാരം നല്കപ്പെട്ടത്. ക്യൂബയിലെ ജനങ്ങളുടെ സാമൂഹ്യ നവോത്ഥാനത്തിനും വളര്‍ച്ചയ്ക്കുംവേണ്ടി നല്കിയ അദ്ദേഹത്തിന്‍റെ നിസ്തുല സേവനങ്ങള്‍ പരിഗണിച്ചാണ്, മദര്‍ തെരേസാ പോലുള്ള മഹത് വ്യക്തികള്‍ക്കു സമ്മാനിച്ചിട്ടുള്ള പുരസ്ക്കാരം, കര്‍ദ്ദിനാല്‍ ജെയിംസ് ഒര്‍ത്തേഗയ്ക്ക് നല്കിയത്. അവാര്‍ഡിന് അര്‍ഹനായ കര്‍ദ്ദിനാള്‍ ജെയിംസ് ഒര്‍ത്തേഗാ ഹവാനയുടെ ആര്‍ച്ചുബിഷപ്പും ക്യൂബയിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമാണ്. പ്രതികൂലസാഹചര്യങ്ങളിലും ക്യൂബയിലെ സഭയെയും സര്‍ക്കാരിനെയും ധാരണയുടെയും സംവാദത്തിന്‍റെയും നിരന്തര പരിശ്രമങ്ങളിലൂടെ മുന്നോട്ടുനയിക്കുകയും വിശ്വാസം സംരക്ഷിക്കുകയും ചെയ്ത വ്യക്തിയാണ് കര്‍ദ്ദിനാള്‍ ഒര്‍ത്തേഗയെന്ന് സംഘാടകര്‍ വിശേഷിപ്പിച്ചു.
Gaudium et Spes, സഭ ആധൂനീകയുഗത്തില്‍, എന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖയുടെ പേരിലാണ് ഈ അന്തര്‍ദേശീയ പുരസ്കാരം. ബഹുമതിയുടെ പാരിതോഷികം 50 ലക്ഷം രൂപയാണ്.







All the contents on this site are copyrighted ©.