2010-07-29 19:49:27

വത്തിക്കാന്‍ ലൈബ്രറി
വീണ്ടും തുറക്കുന്നു


29 ജൂലൈ 2010
മൂന്നു വര്‍ഷത്തെ അറ്റകുറ്റപണികള്‍ക്കുശേഷം വത്തിക്കാന്‍ ലൈബ്രറി തുറക്കുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുവര്‍ഷക്കാലമായി അടച്ചിട്ടിരുന്ന വത്തിക്കാനിലെ അപ്പസ്തോലിക ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ സെപ്തംമ്പര്‍ മാസം 20-ാം തിയതി മുതല്‍ പുനരാരംഭിക്കമെന്ന്, വത്തിക്കാന്‍ ലൈബ്രറിയുടെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ചെസേരെ പസീനി ജൂലൈ 25-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തി. മൂന്നുവര്‍ഷങ്ങള്‍ അടച്ചിടേണ്ടി വന്നെങ്കിലും പണ്ഡിതന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അത്യാധുനിക സൗകര്യങ്ങളോടെ വളരെ എളുപ്പത്തില്‍ ഗ്രന്ഥശേഖരങ്ങളിലേയ്ക്ക് പ്രവേശിക്കാനുതകുന്ന വിധത്തില്‍ ധാരാളം ക്രമീകരണങ്ങള്‍ ചെയ്യുവാന്‍ സാധിച്ചുവെന്ന് കര്‍ദ്ദിനാല്‍ ചേസരെ വ്യക്തമാക്കി. 10 ലക്ഷത്തില്‍പ്പരം അച്ചടിച്ച ഗ്രന്ഥങ്ങളും 2 ലക്ഷത്തോളം അപൂവ്വം കൈയ്യെഴുത്തുപ്രതികളും, ആയരക്കണക്കിന് സവിശേഷമായ നാണയങ്ങളും മെഡലുകളും, 70,000-ല്‍പ്പരം വരച്ചതും കൊത്തിയുണ്ടാക്കിയതുമായ ഫലകങ്ങളുമുള്ളതാണ് ബൃഹത്തായ വത്തിക്കാന്‍ ഗ്രന്ഥാലയം. പുനരുദ്ധരിച്ച വത്തിക്കാന്‍ ലൈബ്രറിയിലെ ആദ്യ പരിപാടി നവംമ്പര്‍ മാസത്തില്‍ നടത്തപ്പെടുന്ന, വത്തിക്കാന്‍ ഗ്രന്ഥാലയം ഗവേഷണപഠനത്തിനും പണ്ഡിതരുടെ സേവനത്തിനുമായുള്ള ഒരു സ്ഥാപനം, എന്ന വിഷയത്തെ ആധികരിച്ചുള്ള ഒരു സമ്മേളനമായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.







All the contents on this site are copyrighted ©.