2010-07-29 20:16:02

മാര്‍പാപ്പയുടെ ആസന്നമാകുന്ന
ഇംഗ്ലണ്ട് സന്ദര്‍ശനം


29 ജൂലൈ 2010
മാര്‍പാപ്പയുടെ ഇംഗ്ലണ്ട് സന്ദര്‍ശനം അവിശ്വസനീയമായ വിജയമായിരിക്കുമെന്ന്, ക്രിസ് പാറ്റണ്‍ പ്രഭു വ്യക്തമാക്കുന്നു.
സെപ്തംമ്പര്‍ 16-മുതല്‍ 19-വരെ നടക്കുവാന്‍പോകുന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിന്‍റെ ഉത്തരവാദിത്വം വഹിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതിനിധി, ക്രിസ് പാറ്റന്‍ പ്രഭു, വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ ഒരഭിമുഖത്തിലാണ് ഇപ്രകാരം പറഞ്ഞത്.
മാര്‍പാപ്പയുടെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിന് എതിര്‍പ്പുണ്ട്, എന്ന് മാധ്യമങ്ങളില്‍ക്കണ്ട പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിനുവേണ്ടി സന്ദര്‍ശനത്തിന്‍റെ ചുക്കാന്‍പിടിക്കുന്ന പാറ്റണ്‍ പ്രഭു.
കേന്ദ്ര-പ്രാദേശിക ഭരണകൂടങ്ങളുടെയും, ഇംഗ്ലണ്ടിലെയും സ്കോട്ട്ലണ്ടിലെയും മെത്രാന്‍ സമിതികളുടെയും സംയുക്തവും ക്ലിപ്തവുമായ ഒരുക്കത്തിന്‍റെ ഫലമായിരിക്കും മുന്‍കൂട്ടിക്കാണുന്ന പാപ്പയുടെ സന്ദര്‍ശന-വിജയമെന്ന്, അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷം അകത്തോലിക്കരായ ജനത്തിന്‍റ‍െ ഭരണകൂടം മാര്‍പാപ്പയ്ക്കു നല്കുന്ന ഈ സ്വീകരണം, ഇംഗ്ലണ്ടിലെ കത്തോലിക്കരെയും മറ്റു സഭാസമൂഹങ്ങളെയും തമ്മില്‍, കൂടുതല്‍ അടുപ്പിക്കുവാന്‍ ഇടയാക്കുമെന്നും,... മറ്റേതു പ്രമുഖരുടേയും സന്ദര്‍ശനത്തേക്കാള്‍ ഏറെ ആവേശം മാര്‍പാപ്പയുടെ അജപാലന സന്ദര്‍ശനത്തിനുണ്ടാകുമെന്നും പാറ്റണ്‍ പ്രഭു പ്രസ്താവിച്ചു.







All the contents on this site are copyrighted ©.