2010-07-29 20:10:14

ചൈനയിലെ
പ്രേഷിതര്‍ക്ക് ഒരു സന്ദേശം


29 ജൂലൈ 2010
മാര്‍പാപ്പയോടും സഭാസമൂഹത്തോടുമുള്ള ഐക്യം സത്യത്തോടും സഭാപാരമ്പര്യങ്ങളോടുമുള്ള വിശ്വസ്തതയുടെ പ്രതീകമാണെന്ന് കര്‍ദ്ദിനാള്‍ ഐവന്‍ ഡയസ് പ്രസ്താവിച്ചു. ജൂലൈ മാസത്തിന്‍റെ ആരംഭത്തില്‍ ചൈനയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമായി അയച്ച ഒരു പൊതുകത്തിലാണ് വത്തിക്കാന്‍ വിശ്വാസസംഘത്തിന്‍റെ പ്രീഫെക്ടായ കര്‍ദ്ദിനാള്‍ ഡയസ്സ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. മഹത്തായ ചൈനാ ഭൂഖണ്ഡത്തില്‍, പ്രതിസന്ധികള്‍ക്കിടയിലും അജപാലന ദൗത്യം വിശ്വസ്തയോടെ ജീവിക്കുവാന്‍, ദൈവത്തിന്‍റെ പ്രതിപുരുഷന്മാരാകുകയും സഹോദരങ്ങള്‍ക്കായി സമര്‍പ്പിതരാകുകയും ചെയ്യേണ്ത്, മെത്രാന്മാര്‍ക്കും വൈദികര്‍ക്കും അനിവാര്യമാണെന്നും, അത് നല്ലയിടയാനായ ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മനോഭാവമാണെന്നും കര്‍ദ്ദിനാള്‍ ഡയസ് കത്തില്‍ ഉദ്ബോധിപ്പിച്ചു. ഭൗതികവസ്തുക്കളുടെ സമ്പാദ്യത്തിലേയ്ക്കും, സ്വന്തം കുടുംമ്പത്തിന്‍റ‍െയോ ഗോത്രത്തിന്‍റെയോമാത്രം വളര്‍ച്ചയിലേയ്ക്കും, രാഷ്ട്രീയ-സമൂഹ്യതലങ്ങളില്‍ സ്ഥാനംപിടിക്കാനുള്ള വ്യഗ്രതയിലേയ്ക്കും തിരിയുന്ന പ്രവണത, അടിസ്ഥാനപരമായ സഭയുടെ അജപാലന മനോഭാവത്തിന് വിഘാതമാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ 11-ാം തിയതി, ആഗോളസഭ വൈദികവത്സരാചരണത്തിന് സമാപനംകുറിച്ചതിന്‍റെ പശ്ചത്തലത്തിലാണ് വത്തിക്കാന്‍ വിശ്വാസസംഘത്തിന്‍റെ മേധാവി കര്‍ദ്ദിനാള്‍ ഐവന്‍ ഡയസ് ചൈനയിലെ സഭയ്ക്ക് നവീകരണാഹ്വാനവുമായി ഈ പ്രത്യേക സന്ദേശം നല്കിയത്.







All the contents on this site are copyrighted ©.