2010-07-28 19:59:42

പീഡനങ്ങള്‍ക്കിടയിലും
ദൈവവിളിയുടെ ധാരാളിത്തം


28 ജൂലൈ 2010
ഇന്ത്യയിലെ മദ്ധ്യപ്രദേശില്‍ ഏറെ ക്രൈസ്തവ പീഠനങ്ങളെങ്കിലും ദൈവവിളികള്‍ കൂടുതലെന്ന് സാഗറിലെ മെത്രാന്‍, ബിഷപ്പ് ആന്‍റെണി ചിറയത്ത് വെളിപ്പെടുത്തി. പ്രതിസന്ധികളില്‍ സഭയെ സഹായിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് Aid to the Church in Need ജൂലൈ 26-ാം തിയതി നല്കിയ ഒരഭിമുഖത്തിലാണ് ബിഷപ്പ് ചിറയത്ത് ഈ വസ്തുത വെളിപ്പെടുത്തിയത്. 1968-ല്‍ അറുന്നൂറു വിശ്വാസികളും
മൂന്നു വൈദികരുമായി തുടങ്ങിയ സാഗര്‍ രൂപതയില്‍ ഇന്ന് 35 വൈദികരും ആയിരക്കണക്കിന് വിശ്വാസികളുമുണ്ടെന്ന് ബിഷപ്പ് ചിറയ്ത്ത് വ്യക്തമാക്കി.
വൈദികരുടെയും കന്യാസ്ത്രീകളുടെയും കൊലപാതകവുമായി
ഒറീസ്സായില്‍ അരങ്ങേറിയ പീഡനങ്ങള്‍ ഇന്നും ഇന്ത്യയുടെ പലേഭാഗത്തും തുടരുന്നത് യുവതലമുറയ്ക്ക് അറിയാമെന്നും, ഈ അറിവോടെതന്നെയാണ് അവര്‍ ഇന്ന് സഭയില്‍ ശുശ്രൂഷാ ജീവിതത്തിനായി മുന്നോട്ടു വരുന്നതെന്നും ബിഷ്പ്പ് ആന്‍റെണി അഭിമുഖത്തില്‍ പറഞ്ഞു. പ്രാദേശികതലത്തിലുള്ള ദൈവവിളിക്കുപുറമേ കൂടുതല്‍ യുവാക്കള്‍ സേവനസന്നദ്ധരായി വരുന്നത് കേരളത്തില്‍നിന്നാണെന്ന് ബിഷപ്പ് ചിറയത്ത് ചൂണ്ടിക്കാണിച്ചു. പൗരസ്ത്യസഭാ പാരമ്പര്യത്തില്‍നിന്നും ലഭിക്കുന്ന വൈദികവിദ്യാര്‍ത്ഥികളുടെ രൂപീകരണം മദ്ധ്യപ്രദേശിലെ ബരാറു സെമിനാരിയിലും, സന്യാസിനിമാര്‍ക്കായി വടക്കെ ഇന്ത്യയിലെ വിവിധ സഭാകേന്ദ്രങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് Aid to the Church in Need സന്നദ്ധ സംഘടാ പ്രതിനിധികളോടായി ബിഷപ്പ് ആന്‍റെണി ചിറയത്ത് പ്രസ്താവിച്ചു.







All the contents on this site are copyrighted ©.