2010-07-22 17:33:11

പാപ്പായുടെ സന്ദര്‍ശനം
വിശ്വാസം കണ്ടെത്തുന്ന മുഹൂര്‍ത്തം


21 ജൂലൈ 2010
വിശ്വാസം പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമല്ല, കണ്ടെത്തേണ്ട ദൈവീകദാനമാണെന്ന്, വെസ്റ്റ്മിനിസ്റ്ററിലെ ആര്‍ച്ചുബിഷപ്പ്.
2010 സെപ്തംമ്പറില്‍ 16 മുതല്‍ 19-വരെ തിയതികളില്‍ നടക്കുവാന്‍ പോകുന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ഇംഗ്ളണ്ട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജൂലൈ 21-ന് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. കത്തോലിക്കരും മറ്റു ക്രിസ്തീയ വിഭാഗങ്ങളും ഇടകലര്‍ന്ന ഇംഗ്ളീ‌ഷ് സമൂഹത്തില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായിട്ടാണ് ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോളസ് ഇപ്രകാരം പ്രതികരിച്ചത്.
മാര്‍പാപ്പയുടെ ഇംഗ്ളണ്ട് സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ വളരെ തീവ്രമായി എല്ലായിടത്തും നടക്കുന്നുണ്ടെന്നും, ക്രമമായിനടക്കുന്ന ഒരുക്കങ്ങള്‍ ജനങ്ങളില്‍ ഏറെ സന്തോഷദായകമായ പ്രതീക്ഷ വളര്‍ത്തുന്നുണ്ടെന്നും സന്ദര്‍ശന കമ്മറ്റിയുടെ കോര്‍ഡിനേറ്റര്‍, ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂ സമ്മര്‍ജില്‍ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു. എഡിന്‍ബര്‍ഗ്, ഗ്ളാസ്ഗോ, ലണ്ടണ്‍, ബര്‍മിങ്ഹാം എന്നിവിടങ്ങളാണ് മാര്‍പാപ്പയുടെ മുഖ്യസന്ദര്‍ശനവേദികളെന്നും അദ്ദേഹം വെളിപ്പെടുത്തി.







All the contents on this site are copyrighted ©.