2010-07-21 13:59:09

പൊതു നിലപാടുകളില്‍ പാപ്പായ്ക്ക് ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ


ധാര്‍മ്മിക വിഷയങ്ങളില്‍ ബെനഡിക്ട് 16-ാം മാര്‍പാപ്പ സ്വീകരിച്ചിരിക്കുന്ന നിലപാടുകളോട്
പാത്രിയാര്‍ക്കീസ് കിറില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
19-ാം തിയതി തിങ്കളാഴ്ച റഷ്യയിലെ മോസ്ക്കോയില്‍വച്ച് ഉക്രെനില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു
നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആകമാന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ
പാത്രിയാര്‍ക്കീസ് കിറില്‍ വാല്‍ദിമീര്‍. നിരവധി പൊതുപ്രശ്നങ്ങളിലും ധാര്‍മ്മിക വിഷയങ്ങളിലും
മാര്‍പാപ്പയുടെ സമീപനം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നിലപാടുകളുമായി പൂര്‍ണ്ണമായും ചേര്‍ന്നു
പോകുന്നവയാണ‍ന്നും അതുകൊണ്ട് അന്താരാഷ്ട്ര സംഘടനകളിലും മറ്റ് അന്തര്‍ദേശീയ സ്ഥാനങ്ങളിലും
കത്തോലിക്കാ സഭയോടൊപ്പം ക്രൈസ്തവമൂല്യങ്ങള്‍ പരസ്യമായി പിന്താങ്ങാന്‍ തങ്ങള്‍ക്ക്
അവസരമുണ്ടാകുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.







All the contents on this site are copyrighted ©.