2010-07-21 19:19:23

ക്രൈസ്തവ സഹോദരങ്ങളെ കൊലപ്പെടുത്തിയ
സംഭവം ക്രൂരവും കിരാതവുമെന്ന്


21 ജൂലൈ 2010 മുമ്പൈ
പാക്കിസ്ഥാനിലുണ്ടായ രണ്ടു ക്രൈസ്തവ സഹോദരങ്ങളുടെ കൊലപാതകം ക്രൂരവും കിരാതവുമെന്ന് മുമ്പൈയിലെ മുസ്ലിം എഞ്ചിനീയര്‍ മുമ്പൈയില്‍ പ്രസ്താവിച്ചു. ജൂലൈ 19-ാം തിയതി തിങ്കളാഴ്ച ഇസ്ലാമിക ദൈവദൂഷണ കുറ്റമാരോപിച്ചിരുന്ന രണ്ട ക്രൈസ്തവ സഹോദരങ്ങളെ പാക്കിസ്ഥാനിലെ ഫൈസലാബാദ് കോടതി വിട്ടയച്ചുവെങ്കിലും, കോടതി വളപ്പില്‍നിന്നുമിറങ്ങിയ അവരെ വഴിയില്‍വച്ച് ഇസ്ലാമിക തീവ്രവാദികള്‍ വെടിവച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്നും സംഘര്‍ഷങ്ങളും നശികരണ പ്രവര്‍ത്തനങ്ങളും ഫൈസലാബാദില്‍ അരങ്ങേറുകയുണ്ടായി.
മതനിരപേക്ഷതയ്ക്കായും സമൂഹ്യപഠനത്തിനായും മുമ്പൈയില്‍ സ്ഥാപനം നടത്തുന്ന അസ്ഗര്‍ അലി എന്ന എഞ്ചിനീയറാണ് ഈ വര്‍ഗ്ഗീയ കൊലപാതകത്തിലുള്ള തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്. പാക്കിസ്ഥാനില്‍ പ്രാബല്യത്തിലുള്ള ദൈവദൂഷണ നിയമത്തിന് താന്‍ എതിരാണെന്നും അങ്ങനെ ഒരു നിയമം ഖുറാനില്‍ ഇല്ലെന്നും അഹ്സര്‍, ഏഷ്യാ ന്യൂസിനു നല്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി. മൗലിവാദികളായ മതനേതാക്കളാണ് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ദൈവദൂഷണ നിയമങ്ങള്‍ വ്യാഖ്യനിച്ചുണ്ടാക്കുതെന്നും അഹസര്‍ ആരോപിച്ചു. പാക്കിസ്ഥാനിലെ രാഷ്ടീയ ഭരണകൂടം മതനിയമങ്ങള്‍ വ്യാഖ്യനിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നത് ജനാധിപത്യ ഭരണസംവിധാനങ്ങളോടുള്ള നിഷേധമാണെന്ന് മുമ്പൈയില്‍ നല്കിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. പൗരന്മാര്‍, ഏതു സമൂഹത്തില്‍പ്പെട്ടവരായിരുന്നാലും, ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തെ ഇനിയും സംരക്ഷിക്കേണ്ടത് സര്‍ക്കാരാണെന്നും അഹസര്‍ ആരോപിച്ചു. അതുപോലെ കേരളത്തില്‍ മുസ്ലിം തീവ്രവാദികള്‍ ദേവാലയത്തില്‍നിന്നിറങ്ങി വന്ന ക്രിസ്ത്യന്‍ പ്രഫസറുടെ കൈവെട്ടിയ സംഭവവും മനുഷ്യത്വത്തിനും ഒരു മതനിയമത്തിനും നിരയ്ക്കാത്ത പ്രവൃത്തിയായി അഹ്സര്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.