2010-07-17 19:08:13

രാജ്കോട്ട് രൂപതയ്ക്ക്
പുതിയ മെത്രാന്‍
ഡോ. ജോസ് ചിറ്റൂപ്പറമ്പില്‍


16 ജൂലൈ 2010
ഗുജറാത്തിലെ സീറോ-മലബാര്‍ രൂപതയായ രാജ്കോട്ടിന്‍റെ പുതിയ മെത്രാനായി ഡോ. ജോസ് ചിറ്റൂപ്പറമ്പിലിനെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ജലൈ 16-ാം തിയതി വെള്ളിയാഴ്ച നാമനിര്‍ദ്ദേശംചെയ്തു. C.M.I. എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന (Carmelites of Mary Immaculate) അമലോത്ഭവ മാതാവിന്‍റെ കര്‍മ്മലീത്താ സമൂഹാംഗമാണ് നിയുക്തമെത്രാന്‍.
ആരോഗ്യപരമായ കാരണങ്ങളാല്‍ വിരമിക്കുന്ന മാര്‍ ഗ്രിഗരി കരോട്ടംമ്പ്രേലിന്‍റെ രാജി സ്വീകരിച്ചുകൊണ്ടാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഡോ. ജോസ് ചിറ്റൂപ്പറമ്പിലിനെ രാജ്കോട്ടിന്‍റെ പുതിയ മെത്രാനായി നിയോഗിച്ചത്. നിയുക്തമെത്രാന്‍ മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, എറണാകുളം ജില്ലയിലെ മലയാറ്റൂര്‍-നീലീശ്വരം സ്വദേശിയും എറണാകുളം രൂപതാംഗവുമാണ്.







All the contents on this site are copyrighted ©.