2010-07-17 18:51:48

ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട്
ഐക്യരാഷ്ട്രസഭയിലെ
പരിശുദ്ധ സിംഹാസനത്തിന്‍റെ
സ്ഥിരംനിരീക്ഷകന്‍


17 ജൂലൈ 2010 വത്തിക്കാന്‍
ഇറാക്കിലെയും ജോര്‍ദ്ദാനിലെയും അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സ്സിസ് അസ്സീസി ചുള്ളിക്കാട്ടിലിനെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകനായി ജൂലൈ 17-ാം തിയതി ശനിയാഴ്ച നിയമിച്ചു. ന്യൂയോര്‍ക്കിലുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം-നിരീക്ഷക-സംഘ-കാര്യാലയത്തില്‍ മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ള ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് 1953 മാര്‍ച്ച് 25-ന് എറണാകുളത്തെ ബോള്‍ഗാട്ടിയില്‍ ജനിച്ചു. വരാപ്പുഴ അതിരൂപാംഗമായ അദ്ദേഹം 1978 ജൂണ്‍ 3-ന് വൈദികപട്ടം സ്വീകരിച്ചു. 2006 ഏപ്രില്‍ 29-ന് ജോര്‍ദ്ദാന്‍റെയും ഇറാക്കിന്‍റെയും അപ്പസ്തോലിക് നൂണ്‍ഷ്യോ ആയി നാമനിര്‍ദ്ദേശംചെയ്യപ്പെട്ട അഭിവന്ദ്യ ചുള്ളിക്കാട്ടിലിന്‍റെ മെത്രാഭിഷേകം അക്കൊല്ലംതന്നെ ജൂണ്‍ 25-ാം തിയതി എറണാകുളത്ത് സെന്‍റ് ആല്‍ബ്രട്ടസ് ഹൈസ്ക്കൂള്‍ ഗ്രൗണ്ടില്‍വച്ച് നടത്തപ്പെട്ടു. തുടര്‍ന്ന് ജോര്‍ദ്ദാന്‍ കേന്ദ്രീകരിച്ച് പരിശുദ്ധ സിംഹാസനത്തിനുവേണ്ടിയുള്ള സേവനങ്ങള്‍ തുടരവേയാണ് മാര്‍പാപ്പ അദ്ദേഹത്തെ ഐക്യരാഷ്ട്രസംഘടയിലുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകനായി നിയമിച്ചത്.







All the contents on this site are copyrighted ©.