2010-07-15 17:57:47

സീറോ-മലങ്കരസഭയ്ക്ക് വിദേശത്ത്
പ്രഥമ രൂപതയും മെത്രാനും


14 ജൂലൈ 2010
ഡോ, ഫാദര്‍ തോമസ് നായ്ക്കംപറമ്പിനെ അമേരിക്കയിലെയും കാനഡയിലെയും സീറോ-മലങ്കരസഭയുടെ വിദേശത്തെ പ്രഥമ രൂപതാ മെത്രാനായും അപ്പസ്തോലിക സന്ദര്‍ശകനായും (Visitor of the Apostolic Exarchate) ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നിയോഗിച്ചു. തിരുവനന്തപുരത്ത് മൈലപ്രയില്‍ നായ്ക്കനാംപറമ്പില്‍ കുടുംമ്പത്തില്‍ ജനിച്ച ഫാദര്‍ തോമസ്, പൂനയിലെ പേപ്പല്‍ സെമിനാരിയില്‍ തത്വശാസ്ത്ര-ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി.... 1986-ല്‍ വൈദികപട്ടം സ്വീകരിച്ചു. അജപാലനമേഖലയില്‍ തിരുവനന്തപരും അതിരൂപതയുടെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, സര്‍വ്വോദയ വിദ്യാലയത്തിന്‍റെ ഡയറക്ടര്‍, മാ‍ര്‍ ബസീലയസ് എഞ്ചിനീയറിങ്ങ് കോളെജ് അഡ്മിനിസ്ട്രേറ്റര്‍, മലങ്കരസഭയിലെ വൈദികവിദ്യാര്‍ത്ഥികളുടെ ഡീന്‍, തത്വശാസ്ത്ര വിഭാഗം പ്രഫസര്‍ എന്നീ നിലകളിലും സേവനംചെയ്തിട്ടുണ്ട്. കേരളത്തിലെ തിരുവനന്തപുരം മലങ്കര അതിരുപതയുടെ സെക്രട്ടറി ജനറലായും, വൈദിക കൂട്ടായ്മയുടെ സെക്രട്ടറി, അതിരുപതയുടെ മാധ്യമ-വിഭാഗം സെക്രട്ടറി, മതാന്തരസംവാദ പ്രവര്‍ത്തനങ്ങളുടെ സെക്രട്ടറി, എന്നി തസ്തികകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വത്തിക്കാനില്‍നിന്നും നിയമനമുണ്ടായത്. അമേരിക്കയും കാനഡയും ചേര്‍ത്തുകൊണ്ടുള്ള പുതിയ മലങ്കര സഭാപ്രവിശ്യയുടെ ആസ്ഥാനം ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്കിലുള്ള മാര്‍ ഇവാനിയോസ് മലങ്കര കാതോലിക്കാ സെന്‍റര്‍‍ ആയിരിക്കുമെന്ന് നിയമനസന്ദേശം വ്യക്തമാക്കി







All the contents on this site are copyrighted ©.