2010-07-15 18:42:34

ബിഷപ്പ് റോഡ്രിക്സ്
അന്തരിച്ചു


15 ജൂലൈ 2010
ജാംഷെഡ്പൂര്‍ രൂപതയുടെ മുന്‍മെത്രാന്‍, ബിഷപ്പ് ജോസഫ് റോഡ്രീക്സ് അന്തരിച്ചു. ഈശോ സഭാംഗമായ ബിഷപ്പ് ജോസഫ്, 84-ാമത്തെ വയസ്സില്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാലാണ് ജാംഷെഡ്പൂരില്‍ മരണമടഞ്ഞത്.
1927-ല്‍ മുംമ്പയില്‍ ജനിച്ച അദ്ദേഹം, 1958-ല്‍ ഈശോ സഭയില്‍ചേര്‍ന്ന് വൈദികനായി. 1971-ല്‍ ജാംഷെഡ്പൂര്‍ രൂപതാദ്ധ്യക്ഷനായി നിയമിതനായ അദ്ദേഹം, 1996-ല്‍ വിരമിക്കുന്നതുവരെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു.
അന്തരിച്ച ബിഷപ്പ് ജോസഫ് റോഡ്രിക്സിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ ജാംഷെഡ്പൂരിലെ സെന്‍റ് ജോസഫ് കത്തീദ്രല്‍ ദേവാലയത്തില്‍
ജൂലൈ 20-ാം തിയതി രാവിലെ 10 മണിക്ക് നടത്തപ്പെടും.







All the contents on this site are copyrighted ©.