2010-07-15 18:13:30

ഉഗണ്ടയിലെ മനുഷ്യക്കുരുതിയില്‍
മാര്‍പാപ്പ ദുഃഖം രേഖപ്പെടുത്തി


14 ജൂലൈ 2010
ഉഗണ്ടയില്‍ ജൂലൈ 11-ാം തിയതി ഞായറാഴ്ച സംഭവിച്ച, നിര്‍ദ്ദോഷികളായ 75 പേരുടെ മരണത്തിനിടയാക്കുകയും അനേകരെ മുറിപ്പെടുത്തുകയും ചെയ്ത ഇരട്ട സ്പോടനം, നീചമായ മനുഷ്യക്കുരിതിയാണെന്ന് വിശേഷിപ്പിച്ച മാര്‍പാപ്പ, അവിടത്തെ ഭരണാധികാരികള്‍ക്കും സഭാ നേതൃത്വത്തിനും തന്‍റെ അനുശോചനംനേരുകയും പ്രാര്‍ത്ഥനനിറഞ്ഞ പിന്‍തുണ വാഗ്ദാനംചെയ്യുകയും ചെയ്തു.
സംഭവത്തെ അപലിച്ചുകൊണ്ട് ജൂലൈ 14-ാം തിയതി ആഫ്രിക്കയിലെ മെത്രാന്‍ന്മാര്‍ക്കും വിശ്വാസികള്‍ക്കുമയച്ച സന്ദേശത്തിലാണ് സംഭവസ്ഥലമായ കമ്പാലയുടെ ആര്‍ച്ചുബിഷപ്പ്, സിപ്രിയന്‍ ലവാങ്കാ മാര്‍പാപ്പയുടെ അനുശോചനവും പ്രാര്‍ത്ഥനാ ആശംസകളും ഉള്‍ച്ചേര്‍ത്തിരുന്നത്.
ഉഗണ്ടയിലെ ക്ത്തോലിക്കാ സഭയുടെ പേരില്‍ മരണമടഞ്ഞവരുടെ കുടുംമ്പാംഗങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തുകയും ജനങ്ങളോട് സംയമനംപാലിക്കുവാനും ആര്‍ച്ചുബിഷപ്പ് ലവാങ്കാ അഭ്യര്‍ത്ഥിച്ചു.
ആദ്യസ്ഫോടനത്തിനിരയായത് കമ്പാലയിലെ ഗ്രാമീണ ഭക്ഷണശാലയില്‍ വേള്‍ഡ് കപ്പ് ഫുഡ്ബോള്‍ ഫൈനല്‍ കണ്ടുകൊണ്ടിരുന്നവരാണ്, തുടര്‍ന്ന് ലുഗോഗോയിലെ ക്ലബില്‍ ഫുഡ്ബോള്‍ കണ്ടുകൊണ്ടിരുന്ന മറ്റൊരു കൂട്ടത്തിലേയ്ക്കും ആക്രമണമുണ്ടായി. മനുഷ്യജീവന്‍റെ വിശുദ്ധി മാനിക്കാതെയുള്ള ഈ കൂട്ടക്കൊലപാതകം മൃഗീയമാണെന്നും പ്രതിസന്ധികള്‍ക്ക് പരിഹാരം, സംവാദത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും മാര്‍ഗ്ഗമാണെന്നും ആര്‍ച്ചുബിഷപ്പ് ലവാങ്ക് പ്രസ്താവിച്ചു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുമ്പോഴും ദുഃഖിക്കുന്ന കുടുംമ്പാഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും കരുത്തും പിന്‍തുണയും അദ്ദേഹം വാഗ്ദാനംചെയ്തു.







All the contents on this site are copyrighted ©.