2010-07-14 16:32:37

സമാധാനത്തിന്‍റെ പാത തുറക്കുന്ന
മതാന്തരസംവാദം


14 ജൂലൈ 2010
വിവിധ മതങ്ങളും മതവിശ്വാസികളുമായുള്ള സംവാദം
സമൂഹത്തിലെ കലാപമകറ്റി അനുരഞ്ജനം വളര്‍ത്തുന്നതിന് സഹായകമാകുമെന്ന്, മതാംന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ബാംകോക്ക് സമ്മേളനം പ്രസ്താവിച്ചു.
ജൂലൈ 12-ാം തിയതി ബാംകോക്കിലെ സാംപ്രാനില്‍ മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളുടെ സമ്മേളനമാണ് ഇപ്രകാരം പ്രസ്താവിച്ചത്. പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ലൂയിജി തൗറാന്‍, സെക്രട്ടറിമാര്‍ ആര്‍ച്ചുബിഷപ്പ് ലൂയിജി ചെലാത്താ, ബിഷപ്പ് ആന്‍ഡ്രൂ വിസ്സാനന്‍ എന്നിവര്‍ക്കു പുറമേ, ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നീപ്പാള്‍, ഫിലിപ്പീന്‍സ്, തായിലന്‍റ്, തയിവന്‍, സിംഗപ്പൂര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളടക്കം 35-പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. (1) ക്രൈസ്തവരും ബുദ്ധമതക്കാര്‍, താവോയിസം, കണ്‍ഫൂച്ചിനിസം, ഷിന്‍റോയിസം എന്നിവര്‍ തമ്മിലും.... (2) ക്രൈസ്തവരും ഹിന്ദുമ്തക്കാര്‍, സിക്കുമതക്കാര്‍, ജെയിന്‍ മതക്കാര്‍ എന്നിവര്‍ തമ്മിലും,
(3) ക്രൈസ്തവരും ഇംസ്ലാം മതക്കാര്‍ തമ്മിലും... എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ് പഠനങ്ങള്‍ നടത്തപ്പെട്ടത്. സമ്മേളനം ലക്ഷൃംവയ്ക്കുന്ന, പൗരസമൂഹങ്ങളില്‍ നടത്തപ്പെടേണ്ട മതാന്തര സംവാദങ്ങള്‍ തായിലാന്‍റിന്‍റെ പശ്ചാത്തലത്തില്‍ ബുദ്ധമതക്കാരും, മുസ്ലീംങ്ങളും, ക്രൈസ്തവരുമായും ഐക്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാതയില്‍ മുന്നേറുവാന്‍ സഹായകമാകുമെന്നും, നിഷേധിക്കാനാവാത്ത വ്യത്യാസങ്ങള്‍ക്കിടയിലും വിവിധ മതവിശ്വാസികള്‍ തമ്മില്‍ കണ്ടുമുട്ടുവാനും ഇടപഴകാവാനുമുള്ള സാദ്ധ്യതകള്‍ സമാധാനത്തിന്‍റെ പാത തുറക്കുമെന്നും സമ്മേളനം പ്രത്യാശിച്ചു.







All the contents on this site are copyrighted ©.