2010-07-08 19:48:54

ഭോപാല്‍ രൂപതയില്‍
എല്ലാവര്‍ക്കും ബൈബിള്‍


08 ജൂലൈ 2010
അനുദിനം വര്‍ദ്ധിച്ചുവരുന്ന ഭൗതികവാദത്തിന്‍റെയും ശത്രുതയുടെയും
സമൂഹ്യ ചുറ്റുപാടില്‍ വിശുദ്ധഗ്രന്ഥം സ്നേഹത്തിന്‍റെ വെളിച്ചമേകുമെന്ന് ഭോപാല്‍ രൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ലിയോ കൊര്‍ണേലിയോ പറഞ്ഞു.
ജൂലൈ മാസത്തില്‍ ഭോപാല്‍ അതിരുപതയിലെ എല്ലാ കത്തോലിക്കാ ഭവനങ്ങളിലും ബൈബിള്‍ എത്തിച്ചു കൊടുക്കുന്ന The Bible 4 U,
സൗജന്യ ബൈബിള്‍ വിതരണ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് ആര്‍‍ച്ചുബിഷ്പ് കൊര്‍ണേലിയോ ഈ പ്രസ്താവന നടത്തിയത്.
വിശുദ്ധഗ്രന്ഥം വായിക്കുവാനുള്ള സൗകര്യം ജനങ്ങള്‍ക്ക് ലഭ്യമാക്കിയാല്‍, അനുദിന ബൈബിള്‍ പാരായണം ദൈവസ്നേഹത്തിന്‍റേയും നന്മയുടേയും പാതയിലേയ്ക്ക് സാധാരണ ജനങ്ങളുടെ ജീവിതങ്ങളെ തിരിച്ചുവിടുമെന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു. 15,000 കത്തോലിക്കരുള്ള ഭോപാല്‍ അതിരുപതയില്‍ ഒരോ വ്യക്തിക്കും ഹിന്ദിയിലുള്ള ഒരു പുതിയ നിയമഗ്രന്ഥവും, ഓരോ കുടുംമ്പത്തിനും ഒരു സമ്പൂര്‍ണ്ണ ബൈബിളും ജൂലൈ മാസത്തില്‍ത്തന്നെ എത്തിച്ചുകൊടുക്കുന്നതാണ് The Bible 4 U, സൗജന്യബൈബിള്‍ വിതരണ പദ്ധതിയെന്ന് ആര്‍ച്ചുബിഷപ്പ് വ്യക്തമാക്കി. മദ്ധ്യപ്രദേശിലെ ഭോപാല്‍ രൂപതയിലെ കത്തോലിക്കരാണ് അടുത്തകാലത്ത് ഹിന്ദുമതമൗലിക വാദികളുടെ ഏറ്റവുമധികം പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ളവരെന്നും, പീഡനങ്ങളുടെ മദ്ധ്യത്തില്‍ ക്ഷമയുടെയും ശത്രുസ്നേഹത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ തന്‍റെ ജനങ്ങളെ നയിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷൃമെന്നും ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയോ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.