2010-07-07 19:54:13

മദര്‍ തെരേസായുടെ
ജന്മശതാബ്ദി ആഘോഷങ്ങള്‍


07 ജൂലൈ 2010
കോല്‍ക്കോത്തായിലെ മദര്‍ തെരേസായുടെ ജന്മശതാബ്ദി ദേശീയതലത്തില്‍ ആഘോഷിക്കപ്പെടുന്നു. ആഗസ്റ്റ് 27-ാം തിയതി ന്യൂഡല്‍ഹിയില്‍ ഭാരത സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ മദര്‍ തെരേസായുടെ ജീവിതവും ജീവിതസന്ദേശവും എന്ന വിഷയത്തെ അധികരിച്ചുള്ള പഠനവും ചര്‍ച്ചകളും നടക്കും. ആഗസ്റ്റ് 28-ന് ഇന്ത്യന്‍ പ്രസിഡന്‍റ് പ്രതിഭാ പട്ടീല്‍ അധ്യക്ഷത വഹിക്കുന്ന അനുസ്മണ പരിപാടിയില്‍വച്ച് മദര്‍ തെരേസായുടെ സ്മാരക-നാണയം പ്രകാശനംചെയ്യും. ദേശീയതലത്തിലുള്ള മദര്‍ തെരാസായുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, ആഗസ്റ്റ് 23-മുത്ല്‍ 30-വരെ നീണ്ടു നില്ക്കുന്ന ഒരു ഫോട്ടോ പ്രദര്‍ശനംകൂടെ ഭാരതസര്‍ക്കാര്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. മദറിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ പ്രഥമ മണ്ഡലവും തട്ടുകവും സമാധിസ്ഥലവുമായ കോല്‍ക്കോത്തായില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥന, പോതുസമ്മേളനം, അനുസ്മരണാ ശുശ്രൂഷ എന്നവയ്ക്കുപുറമേ,
8 ദിവസം നീണ്ടുനില്ക്കുന്ന മദറിനെ കേന്ദ്രീകരിച്ചുള്ള ആഗോള ചലച്ചിത്രോത്സവും നടത്തപ്പെടും. ഇന്ത്യയിലെ കത്തോലിക്കാ രൂപതകളും ഒന്നു ചേര്‍ന്ന് മദറിന്‍റെ ജന്മശതാബ്ദി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണെന്ന്, കല്‍ക്കട്ടാ രുപതയുടെ ശതാബ്ദിആഘോഷങ്ങളുടെ സെക്രട്ടി ഫാദര്‍ റോബിന്‍ ഗോമ്സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യൂറോപ്പില്‍ അല്‍ബേനിയായില്‍ 1910, ആഗസ്റ്റ് 28-ന് ജനിച്ച മദര്‍ തെറേസാ 1929-ല്‍ ഇന്ത്യയിലെത്തി. കല്‍ക്കട്ടയിലെ തെരുവുകളില്‍ ആരംഭിച്ച പാവങ്ങള്‍ക്കായുള്ള സമര്‍പ്പണം ഉപവിയുടെ പ്രേഷിതകള്‍, Missionaries of Charity എന്ന സഭയിലൂടെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമെത്തിച്ചു.
1979-ല്‍ ലോകസമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കിയ മദര്‍ തെരേസായ്ക്ക്, 1980-ല്‍ ഭാരത സര്‍ക്കാര്‍ ഒരു ഇന്തൃന്‍ പൗരനു നല്കുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന നല്കി ആദരിച്ചു. 1997 സെപ്തബര്‍ 5-ാം തിയതി കല്‍ക്കട്ടയിലെ തന്‍റെ ആദ്യവസതിയായ നിര്‍മ്മല്‍ ശിശുഭവനില്‍ മരണമടഞ്ഞ മദര്‍ തെറേസായെ, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2003-ല്‍ വാഴ്ത്തപ്പെട്ടരുടെ പദവിയിലേയ്ക്കും ഉയര്‍ത്തുകയുണ്ടായി.







All the contents on this site are copyrighted ©.