2010-07-07 19:41:19

പീഡിപ്പിക്കപ്പെടുന്ന സഭയെക്കുറിച്ച്
എഡിന്‍ബര്‍ഗ് സമ്മേളനം


07 ജൂലൈ 2010
ക്രിസ്തുമതം ഇന്‍റൊനേഷ്യയില്‍ ഇല്ലാതായിത്തീര്‍ന്നേക്കാമെന്ന് എഡിന്‍ബര്‍ഗ് കോണ്‍ഫ്രന്‍സ് നരീക്ഷിച്ചു. സ്കോട്ടാലന്‍റിന്‍റെ തലസ്ഥാനമായ എഡിന്‍ബര്‍ഗില്‍ ജൂലൈ 4-മുതല്‍ 6-വരെ സംഘടിപ്പിച്ച വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനമാണ് ഇങ്ങനെ നിരീക്ഷിച്ചത്. ഏഷ്യയിലെ ക്രൈസ്തവര്‍, എന്ന വിഷയമാണ് എഡിന്‍ബര്‍ഗ് 2010 സമ്മേളനം വിലയിരുത്തിയത്.
ഇന്തോനേഷൃയിലെ സര്‍ക്കാര്‍ പാസ്സാക്കിയിരിക്കുന്ന ‘ഷാരി’ നിയമപ്രകാരം ക്രൈസ്തവര്‍ക്ക് ഇനി ദേവാലയങ്ങള്‍ പണിയുവാന്‍ അനുമതി നല്കപ്പെടുകയില്ലെന്നും, ഭവനങ്ങള്‍പോലും പ്രാര്‍ത്ഥനാലയങ്ങളായി ഉപയോഗിക്കുവാനുള്ള അനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും സമ്മേളനം നിരീക്ഷിച്ചു. ഷാരി നിയമപ്രകാരം, ക്രൈസ്തവര്‍ക്ക് ഇന്തൊനേഷ്യയില്‍ തൊഴില്‍ ലഭ്യമല്ലാതാക്കുകയും, അവര്‍ക്ക് പൊതുവിദ്യാലയങ്ങളിലും യൂണിവേഴ്സിറ്റികളിലും പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ഇന്തൊനേഷ്യയിലെ സഭയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ച റുഡോള്‍ഫ് പിസാരിബൂ വെളിപ്പെടുത്തി.
ഇന്തൊനേഷ്യയിലെ എല്ലാ ആത്മീയഭവനങ്ങളും ഐക്യത്തില്‍നിന്നുകൊണ്ട് പ്രതിസന്ധികളെ മറികടക്കണമെന്ന് യോര്‍ക്കിലെ ആംഗ്ലിക്കന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ സെന്താമൂ സമ്മേളനത്തോടാഹ്വാനം ചെയ്തു. ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ സഭാപീഡനങ്ങളെക്കുറിച്ചും സമ്മേളനം വിലയിരുത്തി.







All the contents on this site are copyrighted ©.