2010-07-07 19:33:38

ദൈവവിളിക്കായി പ്രാര്‍ത്ഥിക്കുന്ന
അദ്വിതിയമായ ആത്മീയത


07 ജൂലൈ 2010
നിങ്ങളെ വെട്ടിയെടുത്ത പാറയിലേയ്ക്കു നോക്കി (ഏശയ്യാ 51,1) എന്നപോലെ സഭാസ്ഥാപകന്‍റെ ആത്മീയതയിലൂന്നി മുന്നേറണമെന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ റൊഗേഷനിസ്റ്റ് സഭാ പ്രതിനിധികളോട് ഉപദേശിച്ചു.
റോഗോഷനിസ്റ്റ് സഭാംഗങ്ങളായ വൈദികരുടേയും സഹോദരിമാരുടെയും റോമില്‍ ആരംഭിക്കുന്ന ജനറല്‍ ചാപ്റ്ററിന് തുടക്കമായി, ജൂലൈ 7-ാം തിയതി, ബുദ്ധനാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേയുള്ള സുവിശേഷപ്രഭാഷണത്തിലാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഇപ്രകാരം ആഹ്വാനംചെയ്തത്. വിശുദ്ധ കുരിശിലും ദിവ്യകാരുണ്യത്തിലും ഊന്നിനിന്ന, സഭാ സ്ഥാപകനായ വിശുദ്ധ ആനിബാളിന്‍റെ ആത്മീയത, സുവിശേഷ സൂക്തങ്ങള്‍ക്കനുസൃതമായി വിശ്വസ്തയോടെ ജീവിക്കുവാന്‍ സാധിക്കട്ടെയെന്ന് ജനറല്‍ ചാപ്റ്ററില്‍ സംബംന്ധിക്കുവാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിയിട്ടുള്ള പ്രതിനിധികളോടായി കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു. ദൈവവിളിക്കായി പ്രാര്‍ത്ഥിക്കുന്ന അദ്വിതിയമായ ആത്മീയത റോഗേഷനിസ്റ്റ് സഭാംഗങ്ങളുടേതാണെന്നും, വിശുദ്ധ ആനിബാല്‍ നല്കിയ, സുവിശേഷത്തില്‍ നിന്നു അടര്‍ത്തിയെടുത്ത ഈ പൈതൃകത്തില്‍, അഭിമാനത്തോടെ മുന്നോട്ടു നീങ്ങണമെന്നും, ആഗോളസഭയില്‍ ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി സേവനംചെയ്യുവാന്‍ തീക്ഷ്ണതയുള്ള പ്രേഷിതരെ തരുവാന്‍ എന്നും പ്രാര്‍ത്ഥിക്കണമെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ റൊഗേഷനിസ്റ്റ് സഭാംഗങ്ങളോട് ആഹ്വാനംചെയ്തു. റൊഗേഷനിസ്റ്റ് സഭയിലെ ദൈവിക തീക്ഷ്ണതയുടെ പുത്രിമാരുടെ മദര്‍ ജനറല്‍ സിസ്റ്റര്‍ ദിയോദാത്താ ഗ്വേരിയാ, റൊഗേഷനിസ്റ്റ് വൈദികരുടെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ ജോര്‍ജ്ജിയോ നളിന്‍, റൊഗേഷനിസ്റ്റ് സഭാംഗവും ആല്‍ബേനിയായിലെ മെത്രാനുമായ ആര്‍ച്ചുബിഷപ്പ് ഒത്താവിയോ വിത്താലെ എന്നിവരും മറ്റു സഭാംഗങ്ങള്‍ക്കൊപ്പം സന്നിഹിതരായിരുന്നു.
 







All the contents on this site are copyrighted ©.