2010-07-01 18:52:53

സത്യമറിയാന്‍ വിശ്വാസത്തിന്‍റെയും
യുക്തിയുടെയും വെളിച്ചം


01 ജൂലൈ 2010
സത്യമറിയുവാന്‍ വിശ്വാസത്തിന്‍റെയും യുക്തിയുടെയും വെളിച്ചത്തില്‍ ചിന്തിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ വേലിയോ പ്രസ്താവിച്ചു. കുടിയേറിപ്പാര്‍ക്കുന്ന അന്തര്‍ദേശിയ വിദ്യാര്‍ത്ഥി സമൂഹത്തിന് അജപാലനശുശ്രൂഷ ചെയ്യുന്ന യൂറോപ്പിലെ സഭയുടെ സേചിസ് (SECIS, Service of Erupean Churches for International Students) എന്ന സംഘട
ബെല്‍ജിയത്ത് ആരംഭിക്കുന്ന വാര്‍ഷിക സമ്മേളനത്തിനയച്ച സന്ദേശത്തിലാണ്, യാത്രികര്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ വേലിയോ ഇപ്രകാരം പ്രസ്താവിച്ചത്. ജൂലൈ 8-ാം തിയതി ആരംഭിക്കുന്ന സമ്മേളനം 10-ാം തിയതി സമാപിക്കും. യൂറോപ്പിലേയ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 1975 മുതല്‍ ക്രമാനുഗതമായി ഉയര്‍ന്നു വരികയാണെന്നു ചൂണ്ടക്കാണ്ച്ച ആര്‍ച്ചുവിഷപ്പ് വേലിയോ,
2010-ലെ കണക്കനുസരിച്ച് അവരുടെ എണ്ണം 30-ലക്ഷത്തോളമാണെന്ന് സ്ഥിരീകരിച്ചു. ഇന്നത്തെ കമ്പോള-നിയന്ത്രിത-സമ്പത് വ്യവസ്ഥിതിയില്‍ കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര-സാങ്കേതിക ഭാഷയ്ക്കൊപ്പം വിശ്വാസത്തിന്‍റെ ഭാഷ ഒരു വെല്ലുവിളിയാണെന്ന് ആര്‍ച്ചുബിഷപ്പ് വേലിയോ പ്രസ്താവിച്ചു. യുക്തിയോടൊപ്പം വിശ്വാസത്തിന്‍റെ ഒരു കാഴ്ചപ്പാടുകൂടെ നല്കുന്ന ഒരു അജപാലനസഹായം കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്പിലെ സഭ നല്കേണ്ടതാണെന്നും, സത്യസന്ധമായി അറിവ് തേടുന്നവര്‍ ഇതര ശാസ്ത്രങ്ങളുടെയും അറിവിനോട് തുറവുള്ളവരായിരിക്കുമെന്നും ആര്‍ച്ചുബിഷ്പ്പ് സന്ദേശത്തില്‍ പറഞ്ഞു. ദൈവാരൂപിയാല്‍ പ്രചോദിതരാകുന്ന സത്യാന്വേഷകര്‍ ഇതര ശാസ്ത്രങ്ങളോടും പഠനങ്ങളോടും തുറവു കാണിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് വേലിയോ സന്ദേശത്തെ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.