2010-07-01 18:59:07

പൗരോഹിത്യ ദൈവവിളി
മണ്‍പാത്രത്തിലെ നിധി


01 ജൂലൈ 2010
വൈദികരുടെ സാക്ഷൃമേകുന്ന ജീവിതവും വിളിയോടുള്ള സന്തോഷപൂര്‍ണ്ണമായ പ്രതികരണവുമാണ് യുവാക്കളെ പൗരോഹിത്യത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതെന്ന് യൂറോപ്പിലെ ദൈവിളിക്കായുള്ള സംഘടനകളുടെ വാര്‍ഷിക സമ്മേളനം വിലയിരുത്തി.
വന്നു കാണുക, വൈദികര്‍ ദൈവവിളിയുടെ സാക്ഷികളും സേവകരും,
എന്ന ആപ്തവാക്യവുമായി ഹങ്കറിയിലെ ഏസ്തെര്‍ഗോമില്‍
ജൂലൈ 1 മുതല്‍ 4-വരെ നടക്കുന്ന യൂറോപ്പിലെ ദൈവവിളിക്കായുള്ള സംഘടനകളുടെ വാര്‍ഷിക സമ്മേളനമാണ് ഇങ്ങനെ പ്രസ്താവിച്ചത്.
ക്രിസ്തുവിന്‍റെ സ്നേഹ-തീക്ഷ്ണതയാല്‍ എരിഞ്ഞ വൈദികരുടെ ജീവിത മാതൃകകളാണ് വൈദികാന്തസ്സിലേയ്ക്ക് വ്യക്തികളെ ഇനിയും വിളിക്കുന്നതെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഫാദര്‍ ഫെറേങ്ക് ജങ്കാ അഭിപ്രായപ്പെട്ടു. ഒരു മണ്‍പാത്രത്തിലെ നിധിപോലെ മാനുഷിക ബലഹീനതകള്‍ക്കിടയിലും പൗരോഹിത്യ ദാനംവഴി ദൈവസ്നേഹം ലോകത്ത് കൂടുതല്‍ വളരുവാന്‍‌ ഇന്നും ഇടയാകുന്നുവെന്ന, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ വൈദികവത്സര സമാപന സന്ദേശഭാഗം സമ്മേളനത്തില്‍ അനുസ്മരിക്കുകയുണ്ടായി.







All the contents on this site are copyrighted ©.