2010-06-23 19:53:39

വിദ്യാഭ്യാസം സ്നേഹത്തിലധിഷ്ഠിതമായ
മാനവികത വളര്‍ത്തണം


23 ജൂണ്‍ 2010
ആഗോള വത്ക്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ .യൂണിവേഴ്സിറ്റികള്‍ നവമായ മാനവികതയുടെ പ്രായോജകരാകണമെന്ന് ആര്‍ച്ചുബിഷപ്പ് അഗസ്തീനോ മെര്‍ക്കാത്തോ റോമില്‍ പ്രസ്താവിച്ചു.
യാത്രികരുടെയും കുടിയേറ്റക്കാരുടെയും അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടി ആര്‍ച്ചുബിഷപ്പ് അഗസ്തീനോ മെര്‍ക്കാത്തോ അവതരിപ്പിച്ച, ഉന്നതവിദ്യാഭ്യാസം ആഗോളവത്ക്കരണത്തിന്‍റെ പശ്ചാത്തലത്തില്‍, എന്ന പ്രമേയത്തിലാണ് ഇപ്രകാരം പരാമര്‍ശിക്കുന്നത്.
നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെയും,
യൂണിവേഴ്സിറ്റികളുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള റോമാ വികാരിയത്തിന്‍റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന കത്തോലിക്കായ യൂണിവേഴ്സിറ്റികളിലെ അദ്ധ്യപന്മാരുടെ, ജൂണ്‍ 23 മുതല്‍ 27-വരെ തിയതികളില്‍, റോമില്‍വച്ചു നടക്കുന്ന 7-ാമത് സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് മെര്‍ക്കാത്തോ ഈ ആശയം പങ്കുവച്ചത്.
ആഗോളവത്ക്കരണം നല്ലതോ മോശമോ എന്നതല്ല പ്രശ്നം, നാം അതിനെ എന്താക്കിത്തീര്‍ക്കുന്നുവോ അതായിരിക്കും അതിന്‍റെ യഥാര്‍ത്ഥ രൂപമെന്നും, അതിനെ യുക്തിയുടെ വെളിച്ചത്തില്‍ മനസ്സിലാക്കി, സ്നേഹത്താലും സത്യത്താലും നയിക്കപ്പെട്ട്, അതിനോടുള്ള അന്ധമായ എതിര്‍പ്പും മുന്‍വിധിയോടുകൂടിയ തെറ്റിദ്ധാരണകളും മാറ്റേണ്ടതാണെന്നും ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. അന്ധമായ വിരോധംമൂലം ആഗോളവത്ക്കരണത്തിന്‍റെ സര്‍ഗ്ഗാത്മകവശങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ വരികയും, അതുവഴി വികസനത്തിനുള്ള സാധ്യതകള്‍ നഷ്ടമാകുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സമൂഹം ആഗോളവത്ക്കരിക്കപ്പെടുന്നതുവഴി മനുഷ്യര്‍ കുടുതല്‍ അയല്‍ക്കാരാക്കപ്പെടുന്നുണ്ട്, എന്നാല്‍ അവരെ സഹോദരങ്ങളാക്കാന്‍ സഹായകമാകുന്ന വിധത്തില്‍ വിദ്യാഭ്യാസമേഖല വളരണമെന്ന്, ബനഡിക്ടിട് 16-ാമന്‍ മാര്‍പാപ്പയുടെ സത്യത്തില്‍ സ്നേഹം caritas in veritate എന്ന ചാക്രികലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷ്പ്പ് മെര്‍ക്കാത്തോ പ്രസ്താവിച്ചു.All the contents on this site are copyrighted ©.