2010-06-17 18:45:25

മരുഭൂമി വ്യപന-പ്രതിഭാസത്തിന്‍റെ
കെടുതിയില്‍ നൈജര്‍ റിപ്പബ്ലിക്ക്


17 ജൂണ്‍ 2010
പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജര്‍ റിപ്പബ്ളിക്കിലെ ജനങ്ങള്‍ ഭക്ഷൃക്ഷാമംമൂലം മാരകമായ അപകടത്തിലാണെന്ന്,
നൈജറിലെ കാരിത്താസ് Niger Caritas സംഘടയുടെ സെക്രട്ടറി ജനറല്‍, റെയ്മണ്ട് യൂറോ അറിയിച്ചു. ജൂണ്‍ 16-ാം തിയതി ബുധനാഴ്ച നൈജറിന്‍റെ തലസ്ഥാനമായ നിയാമിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കാരിത്താസിന്‍റെ Caritas വക്താവ്
ഈ വസ്തുത വെളിപ്പെടുത്തിയത്. 2005-ല്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഭക്ഷൃക്ഷാമം മൂലം മരിക്കുകയും യാതനകള്‍ അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ രുക്ഷമായ ഒരന്തരീക്ഷമാണ് ഈ വര്‍ഷം നിരീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നൈജറിനെ ചുറ്റിക്കിടക്കുന്ന സഹാറാ മരുഭൂമിയുടെ വളര്‍ച്ചയുടെ പ്രതിഭാസവും, അതിനെ തുടര്‍ന്നുണ്ടാകുന്ന ഉഗ്രമായ വരള്‍ച്ചയുമാണ് കൃഷിനാശം, മഴയില്ലായ്മ, ജല-ഭക്ഷൃ ക്ഷാമം, ദാരിദ്രൃം എന്നിവയ്ക്ക് കാരണമാകുന്നതെന്ന് കാരിത്താസിന്‍റെ ജനറല്‍ സെക്രട്ടറി റെയ്മണ്ട് യൂറോ, നിയാമിയിലെ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
വര്‍ദ്ധിച്ചുവരുന്ന മാതൃ-ശിശു മരണനിരക്ക് രൂക്ഷമാകുന്ന ദാരിദ്യാവസ്ഥയുടെ മുഖലക്ഷണമാണെന്നും, ലോകരാഷ്ടങ്ങളും സന്നദ്ധ സംഘടകളും മുന്‍കരുതലോടെ ഉദരമായ സഹായം അടിയന്തിരമായി എത്തിക്കണമെന്നും വാര്‍ത്താ സമ്മേളനത്തിലൂടെ നൈജറിലെ കാരിത്താസ് സംഘടയുടെ ജനറല്‍ സെക്രട്ടറി അറിയിച്ചു.







All the contents on this site are copyrighted ©.