2010-06-17 17:03:05

ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി
ക്യൂബയില്‍


17 ജൂണ്‍ 2010
വത്തിക്കാന്‍റെ ക്യൂബയുമായുളള ബന്ധം കൂടുതല്‍ ആഴപ്പെടുത്തുവാന്‍ തന്‍റെ സന്ദര്‍ശനം സഹായിക്കുമെന്ന്, വത്തിക്കാന്‍റെ വിദേശബന്ധകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി അറിയിച്ചു.
വത്തിക്കാനും ക്യൂബയുമായുള്ള ഔദ്യോഗിക ബന്ധത്തിന്‍റെ
75-ാം വാര്‍ഷികം പ്രമാണിച്ചുള്ള പരിപാടികളില്‍ പങ്കേടുക്കാന്‍ ജൂണ്‍
15-ാം തിയതി ചൊവ്വാഴ്ച രാവിലെ ക്യൂബയിലെത്തിയതായിരുന്നു ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി. ക്യൂബയുടെ വിദേശകാര്യ മന്ത്രി, ബ്രൂണോ റോഡ്രിക്സ് ഔദ്യോഗിക ബഹുമതികളോടെ വത്തിക്കാന്‍റെ വിദേശബന്ധകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയെ സ്വീകരിച്ചു. വത്തിക്കാനുമായി നീണ്ടനാളത്തെ ക്രിയാത്മകവും സൗഹൃദപൂര്‍വ്വകവുമായ ബന്ധം നിലനിര്‍ത്തുവാന്‍ സാധിച്ചതിലുള്ള അതിയായ സന്തോഷം വിദേശകാര്യ മന്ത്രി, ബ്രൂണോ റോഡ്രിക്സ് സ്വീകരണച്ചടങ്ങളില്‍ രേഖപ്പെടുത്തി.
5 ദിവസം നീണ്ടു നില്ക്കുന്ന സന്ദര്‍ശനത്തിനിടെ ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി അവിടത്തെ 10-ാമത് കത്തോലിക്കാ സാമൂഹ്യ വാരാഘോഷങ്ങളിലും പങ്കെടുത്തു. മതനിരപേക്ഷത ഇന്ന്, എന്ന വിഷയം അദ്ദേഹം വാര്‍ഷിക വാരാഘോഷ പരിപാടികള്‍ ഉത്ഘാടനംചെയ്തുകൊണ്ട് ജൂണ്‍ 16-ാം തിയതി ചെവ്വാഴ്ച വൈകുന്നേരം അവതരിപ്പിച്ചു. 17-ാം തിയതി ബുധനാഴ്ച രാവിലെ 10-ാമത് കത്തോലിക്കാ വരാഘോഷ പരിപാടിയുടെ ഭാഗമായി ഹവാനകയിലെ കത്തീദ്രല്‍ ദേവാലയത്തില്‍ ആര്‍ച്ചുബിഷപ്പ് മുമ്പേര്‍ത്തി സമൂഹബലിയര്‍പ്പിക്കുകയും ചെയ്തു.
ക്യൂബയുടെ പ്രസിഡന്‍റെ റൌള്‍ കാസ്ട്രോയെയും മറ്റു രാഷ്ടനേതാക്കളെയും കാണുന്നതോടൊപ്പം ആര്‍ച്ചുബിഷപ്പ് മുംമ്പേര്‍ത്തി ക്യൂബയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ബേക്കിയോ തുടങ്ങി അവിടത്തെ മറ്റു സഭാ തലവന്മാരുമായും കൂടിക്കാഴ്ചകള്‍ നടത്തും.







All the contents on this site are copyrighted ©.