2010-06-10 16:42:53

മാര്‍പാപ്പ വൈദികര്‍ക്കൊപ്പം


10 ജൂണ്‍ 2010
മാര്‍പാപ്പയ്ക്കൊപ്പുമുള്ള സമൂഹബലിയര്‍പ്പണത്തോടെ ആഗോളവൈദികവത്സര പരിപാടികള്‍ സമാപിക്കും.
ബനഡിക്ട് 16-മന്‍ മാര്‍പാപ്പയ്ക്കൊപ്പം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുന്ന ആഗോളവൈദിക കൂട്ടായ്മയുടെ സമൂഹദിവ്യബലിയോടെയാണ് ജൂണ്‍ 11-ാം തിയതി വെള്ളിയാഴ്ച വൈദികവത്സരം സമാപിക്കുന്നത്.
2009 ജൂണ്‍ 11-ന് മാര്‍പാപ്പ, വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍‍ മരിയ വിയാന്നിയുടെ 150-ാം ചരമവാര്‍ഷികത്തിന്‍റെ അവസരമെടുത്തുകൊണ്ടാണ്, ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരൂനാള്‍ ദിനത്തില്‍ മാര്‍പാപ്പ വൈദികവത്സരം പ്രഖ്യാപിച്ചത്.
അന്തര്‍ദേശിയവും ദേശിയവും പ്രാദേശികവുമായ തലങ്ങളിള്‍, വിവിധങ്ങളായ ആത്മീയ പരിപാടികളോടെ നീങ്ങിയ വൈദികവത്സരം വൈദികരുടെ വ്യക്തിജീവിതങ്ങളെ നവീകരിക്കുവാനും ബലപ്പെടുത്തുവാനുമുള്ള ഒരവസരമാണെന്ന് മാര്‍പാപ്പാ ഉത്ഘാടന പ്രഭാഷണത്തില്‍ വൈദികരോടാഹാനം ചെയ്തിരുന്നു. ജൂണ്‍ പത്താം തിയതി, വാഴാഴ്ച സമാപനപരിപാടികളുടെ രണ്ടാം ദിവസവും റോമില്‍ ലാറ്ററന്‍ ബസിലിക്കായിലും വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ റോമന്‍ ചുവരിനുപുറത്തുള്ള ബസിലിക്കായിലെയും നടന്ന സമൂഹബലിയര്‍പ്പണവും പ്രാഭാഷണങ്ങളും കൂടാതെ, വൈകുന്നേരം 8.30-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രഷയില്‍ 15,000-ത്തോളം വൈദികരും സന്യസ്തരും അല്മായരും പങ്കെടുക്കും. ആദ്യഭാഗം വൈദികര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നയിക്കുമ്പോള്‍,
9.30-നുള്ള ആരാധന നയിക്കുവാന്‍ ബനഡിക്ട് 16-മന്‍ മാര്‍പാപ്പ വൈദികരുടെ മദ്ധ്യത്തിലെത്തിച്ചേരും. വൈദികരുടെ ഭാഗത്തിനിന്നുമുള്ള ഏതാനും ചോദ്യങ്ങള്‍ക്ക് പാപ്പ മറുപടി പറഞ്ഞതിനു ശേഷം, പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധനയും തുടര്‍ന്ന് ആശിര്‍വ്വാദവും രണ്ടാം ദിവസത്തിന് സമാപനമായി മാര്‍പാപ്പാ തന്നെ നല്കും.All the contents on this site are copyrighted ©.