2010-06-06 15:32:44

മൗതികശരീരമാകുന്ന സഭ
ക്രിസ്തുവിന്‍റെ ശരീരം –മാര്‍പാപ്പ


6 ജൂണ്‍ 2010
സൈപ്രസ്സിലെ നിക്കോസിയായിലെ കായിക കേന്ദ്രത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ജൂണ്‍ 6-ാം തിയതി, ഞായറാഴ്ച രാവിലെ നിക്കോസിയായിലുള്ള കായിക കേന്ദ്രത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍

സന്നിഹിതരായിരുന്ന മദ്ധ്യ-പൂവ്വപ്രദേശങ്ങളിലെ പാത്രിയര്‍ക്കിസ്മാര്‍ക്കും മറ്റു വിവിധ സഭാസമൂഹങ്ങളില്‍നിന്നും സൈപ്രസ്സിലെത്തിയ മെത്രാന്‍മാര്‍ക്കും, വിശിഷ്യ സൈപ്രസ്സിലെ മരോണീത്താ മെത്രാപ്പോലീത്താ യൂസ്സെഫ് സൂയിഫ്ഫിനും ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആമുഖമായി നന്ദിപറഞ്ഞു.
വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റേയും വിശുദ്ധ ബാര്‍ണ്ണബാസിന്‍റേയും പ്രേഷിതപ്രവര്‍ത്തനത്താല്‍ ധന്യമായ ഈ മണ്ണില്‍നിന്നുകൊണ്ട്,
സൈപ്രസ്സിലെ ഇത്രയേറെ വിശ്വാസികളോടുചേര്‍ന്ന് ഈ സമൂഹബലിയര്‍പ്പിക്കുന്നതിലുള്ള അതിയായ സന്തോഷവും രേഖപ്പെടുത്തിയ മാര്‍പാപ്പ, തുടര്‍ന്ന്, നൂറ്റുകളായി സൈപ്രസ്സില്‍ കുടിയേറിപ്പാര്‍ക്കുകയും അവിടത്തെ ക്രൈസ്തവ സമൂഹത്തിന്‍റെ ഭാഗമായിത്തീരുകയും ചെയ്തിരിക്കുന്ന ശ്രീലങ്കക്കാരെയും ഫിലിപ്പൈന്‍കാരെയും പ്രത്യേകം അനുസ്മരിച്ചുക്കൊണ്ടാണ് തന്‍റെ വചനപ്രഘോഷണം ആരംഭിച്ചത്.

Corpus Christi-യുടെ, യേശുവിന്‍റെ തിരുശ്ശരീര-രക്തങ്ങളുടെ തിരുനാളിന്‍റെ തിരുസഭാ പാരമ്പര്യത്തിലുള്ള മൂന്നു വ്യത്യസ്ത രൂപങ്ങള്‍
മാര്‍പാപ്പ വിവരിച്ചു. ഒന്നമതായി, അത് പരിശുദ്ധ കന്യകാനാഥയില്‍നിന്നു ഉടലെടുത്ത ക്രിസ്തുവിന്‍റെ യഥാര്‍ത്ഥത്തിലുള്ള ഭൗതിക ശരീരത്തെ സൂചിപ്പിക്കുന്നു. രണ്ടാമതായി, മനുഷ്യക്ക് ആത്മീയ ഭോജ്യമാകുന്ന പരിശുദ്ധ കുര്‍ബ്ബാനയിലെ ദിവ്യകാരുണ്യ സാന്നദ്ധ്യത്തെ സൂചിപ്പിക്കുന്നു.
മൂന്നാമതായി, ക്രിസ്തുവിന്‍റെ മൗതിക ശരീരമാകുന്ന സഭയെയും സൂചിപ്പിക്കുന്നു. ഈ തിരുനാളിന്‍റെ ഉള്‍പ്പൊരുള്‍ ധ്യാനിക്കുമ്പോഴാണ്, സഭാമക്കളെ ആഗോള സഭയില്‍ ഒരുമിപ്പിക്കുന്ന കൂട്ടായ്മയുടെ രഹസ്യത്തിന്‍റെ അര്‍ത്ഥം ആഴമായി ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ഒരേ അപ്പം ഭക്ഷിക്കുകയും ഒരേ പാത്രത്തില്‍നിന്ന് കുടിക്കുകയും ചെയ്യുന്നവര്‍, ദിവ്യബലിയിലെ സ്തോത്രയാഗ പ്രാര്‍ത്ഥനയില്‍ ചൊല്ലുന്നതുപോലെ, പരിശുദ്ധാത്മാവിനാല്‍ ഒരേ ശരീരമായി തീരുന്നു (Euchrastic Pryaer II). ജരൂസലേമിലെ സിഹിയോന്‍ ഊട്ടുശാലയില്‍ ധ്യനിച്ചിരുന്ന അപ്പസ്തോലന്മാരുടെമേല്‍ ഇറങ്ങിവന്ന അതേ പരിശുദ്ധാത്മാവ് രണ്ടു വിധത്തിലാണ് പരിശുദ്ധ കര്‍ബ്ബാനയുടെ കൂട്ടായ്മയിലേയ്ക്ക് ഇറങ്ങി വരുന്നത്. ഒന്നാമതായി, നാം അര്‍പ്പിക്കുന്ന അപ്പവും വീഞ്ഞും, അതായത്, നമ്മുടെ എളിയ കാണിക്കകള്‍ പവിത്രീകരിച്ച് അതിനെ ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളായ് പകര്‍ത്തുന്നതിന്,
രണ്ടാമതായി, ദിവ്യവിരുന്നില്‍ പങ്കുചേര്‍ന്ന് പരിപോഷിതരായ എല്ലാവരും ക്രിസ്തുവില്‍ ഒരേ ശരീരവും ഒരേ അത്മാവുമായി തീരുന്നതിന്.
അപ്പസ്തോല നടപടിപ്പുസ്തകം 4, 32 -ല്‍ പറയുന്നതുപോലെ, “വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവുമായിരുന്നു.”
ആദിമ സഭയില്‍നിന്നു നമുക്ക് മനസ്സിലാക്കാം, കര്‍ത്താവിന്‍റെ വിരുന്നു മേശയില്‍ പങ്കുചേര്‍ന്നവരെല്ലാം, അവിടുത്തെ അരൂപിയുടെ കൂട്ടായ്മ എപ്പോഴും അനുഭവിച്ചിരുന്നു. അവരുടെ വസ്തുക്കള്‍പോലും സ്വന്തമെന്ന് അവര്‍ അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായി കണക്കാക്കി. ഭൗമീക വസ്തുക്കള്‍ക്കപ്പുറം സഹോദരസ്നേഹത്തിന് അവര്‍ വിലനല്കി.
ഇങ്ങിനെയാണ് ഹെബ്രായെരെന്നോ ഗ്രീക്കുകാരെന്നോ ഉള്ള വകഭേദം കൂടാതെ എല്ലാവരെയും സഹോദരങ്ങളായി കാണാനുള്ള വരം അവര്‍ക്കു ലഭിച്ചുവെന്ന്, അപ്പസ്തോല നടപടി 6,1-ല്‍ സുചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ ഇങ്ങനെ പറയുവാന്‍ തുടങ്ങിയെന്ന് സഭാപിതാവായ തെര്‍ത്തൂലിയന്‍ രേഖപ്പെടുത്തുന്നു, “നോക്കൂ, എങ്ങനെയാണ് ഈ ക്രൈസ്തവര്‍ പരസ്പരം സ്നേഹിക്കുന്നത്, അപരനുവേണ്ടി മരിക്കുവാനും അവര്‍ സന്നദ്ധരാണ്” (Tertullian, Apology 39).

ക്രൈസ്തവസ്നേഹം വിശ്വാസികളുടെ ഇടയില്‍ മാത്രം ഒതുങ്ങി നിന്നില്ല, സ്നേഹം മറ്റുള്ളവര്‍ക്കും അവര്‍ പകര്‍ന്നു നല്കി. അവര്‍ ദൈവീക നന്മയുടെ അനന്യത അവകാശപ്പെട്ടു മാറിനില്കാതെ, ക്രിസ്തുവിലുള്ള രക്ഷയുടെ സുവിശേഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ ലോകത്തിന്‍റെ നാനാ അതിര്‍ത്തികളിലേയ്ക്കും ഇറങ്ങിപ്പുറപ്പെട്ടു. ഉത്ഥിനായ ക്രിസ്തു അപ്പസ്തോലന്മാരെ ഏല്പിച്ച സുവിശേഷ്യ ദൗത്യം അവര്‍ ആദ്യം മദ്ധ്യ-പൂര്‍വ്വ പ്രദേശങ്ങളിലും അവിടെനിന്ന് ലോകമെമ്പാടും എത്തിച്ചു.
നമ്മളും ഈ ലോകത്തുള്ള വിഭിന്നതകള്‍ മറന്ന്, അനുരഞ്ജനത്തിലൂടെ സമാധാനവും സ്നേഹവും സംലഭ്ധമാക്കുന്ന പ്രത്യാശയുടെ സന്ദേശവാഹകരാകുവാന്‍ വിളിക്കപ്പെട്ടവരാണെന്ന് പ്രാദേശിക ഭാഷയായ ഗ്രീക്കില്‍ പറഞ്ഞുകൊണ്ട്, തൃത്വസ്തുതിയോടെ തന്‍റെ വചനപ്രഭാഷണം സമാപിപ്പിച്ചു.
Extract from the Holy of His Holiness Benedict XVI rendered at the Eucharistic Concelebration in Cypress on the Solemnity of Corpus Christi, 6th June 2010 at Nicosia Open Air Sports Centre.







All the contents on this site are copyrighted ©.