2010-05-28 15:36:39

മതബോധനക്ലാസ്സുകള്‍ക്ക് എതിരായ സര്‍ക്കാര്‍ നീക്കത്തെ ഓസ്ട്രേലിയായിലെ സഭ എതിര്‍ക്കുന്നു.


 ഓസ്ട്രേലിയായിലെ നൂ സൗത്ത് വെയില്‍സില്‍ മതബോധനത്തിന്‍െറ സ്ഥാനത്ത് ധര്‍മ്മശാസ്ത്രപഠനം നിര്‍ബന്ധമാക്കുവാനുള്ള നീക്കത്തെ ആ നാട്ടിലെ സഭ എതിര്‍ക്കുന്നു. തങ്ങളുടെ നിലപാടിനോട് സഹകരിക്കുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട് മെത്രാന്മാര്‍ ഒരു പ്രസ്താവന പൂറപ്പെടുവിച്ചു. SRE എന്ന ചുരുക്കപേരില്‍ അവിടെ അറിയപ്പെടുന്ന പ്രത്യേക മതബോധനം നിറുത്തലാക്കുവാനും തല്‍സ്ഥാനത്ത് ധര്‍മ്മശാസ്ത്രപഠനം നിര്‍ബന്ധമാക്കുവാനും ആണ് നൂ സൗത്ത് വെയില്‍സ് ശ്രമിക്കുക. അതിന് എതിരെ ഒരു നിവേദനം നല്‍കുവാന്‍ സഭ തീരൂമാനമെടുത്തിരിക്കുകയാണ്.. മതബോധനത്തെ കത്തോലിക്കാരായ നാം എത്രമാത്രം ആദരിക്കുന്നുവെന്നും, ഒരുകാരണവശാലും അത് നിറുത്തലാക്കുവാന്‍ നമ്മള്‍ അനുവദിക്കുകയില്ലെന്നും വ്യക്തമായി അറിയിക്കുന്നതിന് നിവേദനത്തില്‍ ഒപ്പിടാന്‍ മെത്രാന്മാര്‍ പ്രസ്താവനയില്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. മതബോധനം വിശ്വാസജീവിതത്തിന് ഒരുവാക്കുവാനും, ആത്മാര്‍ത്ഥതയുള്ളവരും പൊതുനന്മയ്ക്ക് പ്രതിബദ്ധരും ആയ പൗരന്മാരെ വാര്‍ത്തെടുക്കുവാനും പ്രയോജനകരമാണെന്ന് അവര്‍ തുടര്‍ന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകപരിശീലനം ലഭിച്ചവരും, ജനസമ്മതിയുള്ളവരുമായവരെയാണ് മതബോധനത്തിനായി സഭ അവിടെ നിയോഗിക്കുന്നത്.All the contents on this site are copyrighted ©.