2010-05-27 20:36:51

സഭയും രാഷ്ടവും
സംവാദത്തിന്‍റെ പാതയില്‍


സഭയും രാഷ്ടവും തമ്മിലുള്ള സംവാദം നാടിന്‍റെ ശോഭനമായ ഭാവിക്ക് വഴിതുറക്കുമെന്ന്, കോണ്‍സ്റ്റാന്‍‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ റഷ്യയിലെ കൂടിക്കാഴ്ചയില്‍ പ്രസ്താവിച്ചു. മോസ്ക്കോയുടെയും ആകമാന-റഷ്യയുടെയും പാത്രിയാര്‍ക്കീസ്
കിരിലും, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ പ്രഥമനും റഷ്യന്‍ പ്രസിഡിന്‍റ് ദിമിത്രി മെദ്വദേവുമായി,
മെയ് 26-ാം തിയതി ബുധനാഴ്ച ക്രെമിലിനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ ഇങ്ങനെ പ്രത്യാശ പ്രകടിപ്പിച്ചത്. റഷ്യന്‍ സാംസ്കാരിക ദിനാഘോഷങ്ങളുടെ മദ്ധ്യേയാണ്
ഈ കുടിക്കാഴ്ച ക്രെമിലിനില്‍ നടന്നത്. റഷ്യന്‍ ജനങ്ങളുടെ പരമ്പരാഗതമായ സാംസ്കാരിക മൂല്യങ്ങള്‍ക്കൊപ്പം, ധാര്‍മ്മികവും മതാത്മകവുമായ മൂല്യങ്ങളും വളര്‍ത്തിയെടുക്കാന്‍ ആത്മാര്‍ത്ഥമായ സംവാദത്തിന്‍റെ പാത സഹായിക്കുമെന്ന് സഭാദ്ധ്യക്ഷന്മാരും രാഷ്ട്രപ്രതിനിധികളും ഒരുപോലെ പ്രത്യാശപ്രകടിപ്പിച്ചു. സഭയും രാഷ്ടവും തമ്മിലുള്ള സംവാദവും ഇരുസഭകളുടെയും തലവന്മാര്‍ ചേര്‍ന്നുള്ള കൂടിക്കാഴ്ചയും ക്രിയാത്മകമായ ഫലങ്ങള്‍ നാടിന്‍റെ വളര്‍ച്ചയില്‍ ഉണ്ടാക്കുമെന്ന്, റഷ്യന്‍ പ്രസിഡന്‍റ് മെദ്വദേവും പ്രത്യാശ പ്രകടിപ്പിച്ചു. ലോകമെമ്പാടും റഷ്യയിലും ഇന്ന് അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം പോലുള്ള രൂക്ഷമായ സാമൂഹ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പരസ്പരധാരണയുടെയും സംവാദത്തിന്‍റെയും വഴികള്‍ സഹായകമാണെന്ന് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.