2010-05-27 19:19:29

മനുഷ്യാന്തസ്സു മാനിച്ചുകൊണ്ടുള്ള
കുടിയേറ്റനയങ്ങള്‍ക്ക് രൂപംനല്കണം


26 മെയ് 2010
ഇന്ന് ലോകം നേരിടുന്ന ആഗോളകുടിയേറ്റ പ്രതിഭാസം രാജ്യങ്ങളുടേയും അന്തര്‍ദേശിയ സംഘടനകളുടെയും സഹകരണത്തോടെ നേരിടേണ്ടതാണെന്ന്,
ആര്‍ച്ചുബിഷപ്പ് അന്തോണിയോ വേലിയോ, കുടിയേറ്റക്കാരുടെയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് റോമില്‍ പ്രസ്താവിച്ചു. റോമില്‍ 26-ാം തിയിതി ബുധനാഴ്ച അരംഭിച്ച പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളത്തില്‍ അവതരിപ്പിച്ച മുഖ്യപ്രബന്ധത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ദാരിദ്ര്യത്തിന്‍റെയും മറ്റ് മനുഷ്യാവശ്യങ്ങളുടെയും പ്രേരണയാല്‍ സ്വന്തം നാടും വീടുംവിട്ട് അന്യരാജ്യങ്ങളില്‍ കുടിയേറുവാന്‍ നിര്‍ബന്ധിതരാവരോട് സഭയ്ക്കുള്ള അജപാലന ശ്രദ്ധയും ഉത്തരവാദിത്തവുമാണ്, ആര്‍ച്ചുബിഷപ്പ് മരീയ വേലിയോ പ്രബന്ധത്തില്‍ മുഖ്യവിഷയമാക്കിയിരിക്കുന്നത്. വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹായത്തോടെ, ഇടവക, രൂപത, ദേശീയം അന്തര്‍ദേശീയം എന്നീ തലങ്ങളിലും കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലുള്ള ആഗോളസഭയുടെ പദ്ധതികള്‍ ആര്‍ച്ചുബിഷപ്പ് വേലിയോ വ്യക്തമാക്കി. ദീര്‍ഘവീക്ഷണമുള്ള അന്താരാഷ്ട്ര സഹകരണ നയങ്ങള്‍കൊണ്ടേ കുടിയേറ്റ പ്രതിഭാസത്തെ ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും, രാജ്യങ്ങള്‍ പരസ്പരം സഹകരിച്ച് മനുഷ്യാന്തസ്സു മാനിച്ചുകൊണ്ടുള്ള നയങ്ങള്‍ക്ക് രൂപംനല്കണമെന്നും ആര്‍ച്ചുബിഷപ്പ് വേലിയോ പ്രസ്താവിച്ചു.All the contents on this site are copyrighted ©.