2010-05-27 20:01:09

ഭാരതത്തിലെ സലീഷ്യന്‍ മെത്രാന്‍മാര്‍
ഡോണ്‍ബോസ്കോയുടെ നാട്ടില്‍


25 മെയ് 2010
ഡോണ്‍ബോസ്കോയുടെ ആദ്യ പിന്‍ഗാമിയായ ഡോണ്‍ റൂവായുടെ
100-ം ചരമവാര്‍ഷികവും, ഭാരതത്തിലെ സലേഷ്യന്‍ സാന്നിദ്ധ്യത്തിന്‍റെ
150-ാം വാര്‍ഷികവും അനുസ്മരിച്ചുകൊണ്ടാണ്, ഇന്ത്യയുടെ 10 സലേഷ്യന്‍ മെത്രാന്മാര്‍ ഇറ്റലിയില്‍ ട്യൂറിന്‍ പട്ടണത്തിലുള്ള സലേഷ്യന്‍ സഭയുടെ മാതൃഭവനത്തില്‍ സമ്മേളിച്ചത്. ആഗോള സഭയില്‍ സേവനമനുഷ്ഠിക്കുന്ന മറ്റ് 109 സലേഷ്യന്‍ മെത്രാന്മാരും സമ്മേളനത്തില്‍ പങ്കെടുത്തു. അവരില്‍ 5 പേര്‍ കര്‍ദ്ദിനാളന്മാരാണ്. സലേഷ്യന്‍ അത്മീയതയും അജപാലന ശുശ്രൂഷയും, എന്ന പ്രമേയം സമ്മേളനം പഠനവിഷയമാക്കി. മെയ് 24, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്‍റെ തിരുനാള്‍ ദിനത്തില്‍ അവര്‍ ട്യൂറിനിലുള്ള മാതാവിന്‍റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സമൂഹബിലയര്‍പ്പിച്ചു.
ഭാരതത്തില്‍ ഇന്ന് സേവനമനുഷ്ഠിക്കുന്ന 10 സലേഷ്യന്‍ മെത്രാന്മാരില്‍
5 പേര്‍ ഇന്തയുടെ വടക്കു-കിഴക്കന്‍ മിഷന്‍ രൂപതകളിലും,
3 പേര്‍ തമിഴ് നാട്ടിലും, 2 പേര്‍ പശ്ചിമ ബംഗാളിലുമാണ്.
ഭാരതത്തില്‍ സലേഷ്യന്‍ സഭ നല്കുന്ന സേവനം സ്തുത്യര്‍ഹമാണെന്ന്,
സമ്മേളനത്തിന് ആശംസയര്‍പ്പിച്ചുകൊണ്ട് ഭാരതത്തിലെ സന്യസ്തരുടെ സംഘടനയായ സിആര്‍ഐയുടെ പ്രസിഡന്‍റ്, ബ്രദര്‍ മാണി മേക്കുന്നേല്‍ ഡല്‍ഹിയില്‍ പ്രസ്താവിച്ചു.All the contents on this site are copyrighted ©.